‘അണ്ണന്മാരെ നിങ്ങള്‍ മനുഷ്യര്‍ തന്നെ ആണോ എന്നടാ പണ്ണിവെച്ചിറുക്കെ’ കുറിപ്പ് വൈറലാകുന്നു

യഷ് നായകനായെത്തിയ കെജിഎഫ് 2വിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ആരാധകര്‍ കാത്തിരുന്ന ചിത്രമാണ് കെജിഎഫ് എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗം. പഞ്ച് ഡയലോഗുകള്‍ കൊണ്ടും മാസ് ആക്ഷന്‍ രംഗങ്ങള്‍കൊണ്ടും പശ്ചാത്തല സംഗീതം…

യഷ് നായകനായെത്തിയ കെജിഎഫ് 2വിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ആരാധകര്‍ കാത്തിരുന്ന ചിത്രമാണ് കെജിഎഫ് എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗം. പഞ്ച് ഡയലോഗുകള്‍ കൊണ്ടും മാസ് ആക്ഷന്‍ രംഗങ്ങള്‍കൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടുമൊക്കെ പ്രേക്ഷകരെ കോരിത്തരിപ്പിച്ച ഒരു ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുക എന്ന ദുഷ്‌കരമായ ദൗത്യത്തിന് അതിമനോഹരമായ പൂര്‍ത്തീകരണം- അതാണ് ‘കെജിഎഫ് 2’ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘ഇത്രെയും തിയേറ്റര്‍ എക്‌സ്പീരിയന്‍സ് രോമാഞ്ചം തന്ന ഒരു ഇന്ത്യന്‍ മൂവി എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല എന്നാണ് നിഷാന്‍ മാത്യു പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

കുറിപ്പ് വായിക്കാം

പ്രശാന്ത് നീൽ KGF ഡയറക്ടർ
ശങ്കറും രാജമോലിയുമൊക്കെ 400/500 കോടിയിൽ പടം ഒരുക്കിയിട്ട് പോലും പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ പെടാപ്പാട്പെടുമ്പോൾ
ഇദേഹം ഒരുക്കി വെച്ചിട്ടുണ്ട് ൽ
100കോടിയിൽ തീർത്ത ദൃശ്യവിസ്മയം
24വയസ്സുണ്ട് എനിക്ക് ഇത്രെയും തിയേറ്റർ എക്സ്‌പീരിയൻസ് രോമാഞ്ചം തന്ന ഒരു ഇന്ത്യൻ മൂവി എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല
Prashanth Neel എന്തൊരു മനുഷ്യനാടോ താങ്കൾ നിങ്ങൾക്ക് തീർച്ചയായും ഒരു ഇന്റർനാഷണൽ നിലവാരമുകള്ള ഹോളിവുഡ് സിനിമകൾ ചെയ്യാൻ സാധിക്കും
സിനിമയെ കുറിച് റിവ്യൂ ഒന്നും പറയുന്നില്ല നേരെ നല്ല ATMOS ഉള്ള തിയേറ്ററിലോട്ട് വിട്ടോ 3മണിക്കൂർ നിങ്ങൾ രോമാഞ്ചത്തിന്റെ EXTREAM ലെവലിൽ ആറാടിക്കും ഉറപ്പ്
പിന്നെ പരിശുദ്ധറമദാൻ ആയതിനാൽ വൃതം എടുത്തിട്ടുള്ള പല സഹോദരങ്ങൾക്കും ഇപ്പൊ കാണാൻ കഴിയില്ല എന്ന് അറിഞ്ഞു😒
എന്ന് കരുതി നിങ്ങൾ ഒരു കാരണവശാലും മൊബൈലിൽ നിന്നോ TVയിൽ നിന്നോ ഈ ചിത്രം കാണരുത് തീർച്ചയായും കാത്തിരിക്കുക EIDനും ഈ ചിത്രം തിയേറ്ററിൽ ഉണ്ടാകും അപ്പൊ കണ്ടാലും മതി കാരണം 100% തിയേറ്റർ WATCH നിർബന്ധമുള്ള സിനിമയാണ് KGF അതുകൊണ്ടാണ് പറയുന്നത് 😊
Pls പെരുന്നാൾ വരെ വെയിറ്റ് ചെയ്ത് തിയേറ്ററിൽ ഫാമിലിയും കുട്ടികളുമായി പോയി അടിച്ചുപൊളിച്ചു കാണു
Kgf അതൊരു സംഭവം ആണ്
സിനിമ കഴിഞ് തിയേറ്ററിൽ ലൈറ്റ് ഓൺ ആവും വരെ പുറത്തിറങ്ങരുത്
വീണ്ടും കിടിലൻ സംഭവങ്ങൾ ഇറുക്ക് miss ചെയ്യരുത്
അണ്ണന്മാരെ നിങ്ങൾ മനുഷ്യർ തന്നെ ആണോ എന്നടാ പണ്ണിവെച്ചിറുക്കെ
Must Watch rating 5/5