കാര്‍ത്തുമ്പിയെ മലയാളികള്‍ എങ്ങനെ മറക്കും..? ശോഭനയുടെ പുതിയ പോസ്റ്റ് കണ്ട സന്തോഷത്തില്‍ ആരാധകര്‍..!!

മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് ശോഭന. ഒരുപാട് സിനിമകളിലൂടെ ശക്തമായ സ്ത്രീകഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച നടി ഇപ്പോള്‍ അഭിനയ രംഗത്ത് അത്ര സജീവമല്ലെങ്കിലും..നൃത്തത്തിലാണ് ശോഭന തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കാലാര്‍പ്പണ എന്ന തന്റെ…

മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് ശോഭന. ഒരുപാട് സിനിമകളിലൂടെ ശക്തമായ സ്ത്രീകഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച നടി ഇപ്പോള്‍ അഭിനയ രംഗത്ത് അത്ര സജീവമല്ലെങ്കിലും..നൃത്തത്തിലാണ് ശോഭന തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കാലാര്‍പ്പണ എന്ന തന്റെ നൃത്ത വിദ്യാലയത്തില്‍ ശിഷ്യകളോടൊപ്പം അവര്‍ക്ക് അറിവുകള്‍ പകര്‍ന്നു നല്‍കുന്നതിന്റെ തിരക്കിലാണ് താരം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സജീവമായ താരം തന്റെ പുതിയ നൃത്ത വീഡിയോകളും വിശേഷങ്ങളുമായി ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്.

ഇപ്പോഴിതാ ശോഭന തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച പുതിയ പോസ്റ്റാണ് മലയാളി സിനിമാ പ്രേമികളില്‍ വലിയ സന്തോഷം ഉണ്ടാക്കിയിരിക്കുന്നത്. ശോഭന അഭിനയിച്ച സിനിമകളിലെ ഒരുപാട് കഥാപാത്രങ്ങള്‍ ഇന്നും മലയാളി മനസ്സില്‍ തങ്ങി നില്‍ക്കുന്നവയാണ്. ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് വളരെയേറെ ഇഷ്ടപ്പെട്ട തന്റെ ഒരു കഥാപാത്രത്തിന്റെ ഫോട്ടോയാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ

പങ്കുവെച്ചിരിക്കുന്നത്. അത് ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ട കാര്‍ത്തുമ്പിയുടെ ഫോട്ടോ ആയിരുന്നു.. മോഹന്‍ലാല്‍ നായകനായി എത്തിയ തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയിലാണ് ശോഭന കാര്‍ത്തുമ്പിയായി എത്തിയത്… കാര്‍ത്തുമ്പി എന്ന് തന്റെ പേര് പറയുമ്പോള്‍ ആര് കാറിത്തുപ്പി എന്ന മോഹന്‍ലാല്‍ സിനിമകയില്‍ ചോദിക്കുന്ന ഡയലോഗുകളെല്ലാം ആരാധകരില്‍ ഏറെ ചിരിപടര്‍ത്തിയിരുന്നു.

ഇപ്പോഴിതാ ആ കഥാപാത്രത്തിന്റെ ഫോട്ടോ പങ്കുവെച്ചതോടെ താരം ഇനിയെന്നാണ് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്… ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലായിരുന്നു നടി പ്രത്യക്ഷപ്പെട്ടത്.