അത് ചെയ്ത് കഴിഞ്ഞതിനു ശേഷം മാത്രമേ ഞാൻ എന്റെ ശരീരത്തെ കുറിച്ച് പോലും ചിന്തിക്കൂ... - മലയാളം ന്യൂസ് പോർട്ടൽ
Film News

അത് ചെയ്ത് കഴിഞ്ഞതിനു ശേഷം മാത്രമേ ഞാൻ എന്റെ ശരീരത്തെ കുറിച്ച് പോലും ചിന്തിക്കൂ…

Nithya Menon about body shaming

മലയാളത്തിന് പുറമെ ഹിന്ദി തെലുങ്ക് കന്നഡ തമിഴ് തുടങ്ങിയ ഭാഷകളിൽ ഏറെ തിളങ്ങി നിൽക്കുന്ന താരമാണ് നിത്യ മേനോൻ. ശക്തമായ കഥ പത്രങ്ങൾ കൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിത്യ ആരാധകരുടെ മനസ്സ് ക്കീഴടക്കി. നല്ലൊരു ഗായിക കൂടിയായ താരം മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലെല്ലാം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. മൂന്ന് ഫിലിം ഫെയർ അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള നടി കൂടിയാണ് നിത്യ. ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കുകയാണ് താരം.

പൊക്കത്തിന്റെയും തടിയുടെയും പേരിൽ താൻ ഏറെ വിമർശനങ്ങൾക്ക് ഇര ആയിട്ടുണ്ടെങ്കിലും അതൊന്നും താൻ ഇത് വരെ കാര്യമാക്കിയിട്ടില്ലെന്നാണ് നിത്യ പറയുന്നത്. മറ്റുള്ളവരുടെ വാക്ക് കേട്ട് ജിമ്മിൽ പോയി കഷ്ട്ടപെടാനും പട്ടിണി കിടക്കാനുമൊന്നും എന്നെ കൊണ്ട് ആകില്ല. ഞാൻ എങ്ങനാണോ അങ്ങനെ തന്നെ മുന്നോട്ട് പോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഈ വണ്ണവും നീലക്കുറവും വെച്ച് തന്നെയാണ് ഞാൻ ഇവിടെ വരെ എത്തിയത്. അഭിനയം ആണ് എന്റെ പ്രധാന ജോലി. അത് ഞാൻ പരമാവധി നന്നായി ചെയ്യുന്നുണ്ട്. ആ ജോലി കഴിന്നതിനു ശേഷം മാത്രമേ ഞാൻ എന്റെ ശരീരത്തെ കുറിച്ച് ചിന്തിക്കത്തോളു എന്നും നിത്യ പറഞ്ഞു.

എന്തുകൊണ്ടാണ് നിങ്ങളിങ്ങനെ തടി വയ്ക്കുന്നത് എന്നാരും ചോദിക്കില്ല. അവര്‍ നമ്മളെ കുറിച്ച് പലതും അനുമാനിക്കുകയാണ് ചെയ്യുന്നത്. എന്തെങ്കിലും അസുഖം കൊണ്ടാണോ ഇങ്ങനെ ശരീര ഭാരം കൂടുന്നത് എന്നൊന്നും വിമര്‍ശിക്കുന്നവര്‍ക്ക് ചിന്തിക്കേണ്ടതില്ലില്ലോ. മറ്റുള്ളവരെ കളിയാക്കുന്നതില്‍ എന്താവും ഇത്രയധികം ആനന്ദം കാണുന്നത് എന്ന് മനസ്സിലാവുന്നില്ല – നിത്യ പറയുന്നു.nithya menon's photo shoot

ഞാനൊരിക്കലും തടി കൂടിയതിന്റെ പേരില്‍ മറ്റുള്ളവര്‍ കളിയാക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുമ്പോള്‍ കരയുകയോ പ്രതിഷേധിക്കുകയോ ചെയ്യാറില്ല. എന്തെന്നാല്‍ അവര്‍ വിമര്‍ശിക്കുന്ന ഈ രൂപം വച്ച് എന്റെ കഴിവിന്റെ പരമാവധി ഞാന്‍ നല്‍കുന്നുണ്ട്. ഇതൊക്കെ ചെറിയ കാര്യമാണ്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിലും പ്രതിഷേധിക്കുന്നതിലും ഞാന്‍ വിശ്വസിക്കുന്നില്ല. അതിനെ ഞാന്‍ മറികടക്കും.  നിത്യ പറഞ്ഞു.

Trending

To Top
Don`t copy text!