ശ്രീകൃഷ്ണന്റെ ജന്മസ്ഥലവും സ്വതന്ത്രമാകണം!! നമ്മുടെ അവകാശമാണത്-നടന്‍ നിതീഷ് ഭരദ്വാജ്

ദൂരദര്‍ശനിലെ മഹാഭാരതം പരമ്പരയിലെ കൃഷ്ണനായി പ്രശസ്തനായ ബോളിവുഡ് താരമാണ് നിതീഷ് ഭാരദ്വാജ്. അയോധ്യയില്‍ രാമക്ഷേത്രം ഉയരുന്നതിനിടെ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഭഗവാന്റെ ജന്മസ്ഥലം നമ്മുടെ അവകാശമാണെന്നാണ് നിതീഷ് ഭരദ്വാജ് പറയുന്നത്. മഥുരയിലെ ശ്രീകൃഷ്ണന്റെ…

ദൂരദര്‍ശനിലെ മഹാഭാരതം പരമ്പരയിലെ കൃഷ്ണനായി പ്രശസ്തനായ ബോളിവുഡ് താരമാണ് നിതീഷ് ഭാരദ്വാജ്. അയോധ്യയില്‍ രാമക്ഷേത്രം ഉയരുന്നതിനിടെ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഭഗവാന്റെ ജന്മസ്ഥലം നമ്മുടെ അവകാശമാണെന്നാണ് നിതീഷ് ഭരദ്വാജ് പറയുന്നത്.

മഥുരയിലെ ശ്രീകൃഷ്ണന്റെ ജന്മസ്ഥലവും സ്വതന്ത്ര്യമാകണമെന്നാണ് താരം പറയുന്നത്. ഭഗവാന് വേണ്ടി നമ്മള്‍ അവകാശങ്ങള്‍ ചോദിച്ചാല്‍ ആരും അതിനെ എതിര്‍ക്കേണ്ടതില്ലെന്നും നിതീഷ് പറയുന്നു.

ഓരോ ജന്മസ്ഥലത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. മഹാന്മാരുടെ ജന്മസ്ഥലത്ത് ആദര്‍ശങ്ങള്‍ സ്ഥാപിക്കാനുള്ളതാണ്. പവിത്രമായ ജന്മസ്ഥലം ആരുടെ സ്ഥാനമായിരിക്കും? ശ്രീകൃഷ്ണന്റെ മഥുരയിലെ ജന്മസ്ഥലവും സ്വതന്ത്രമാകണം. നമ്മുടെ ഭഗവാന് വേണ്ടി നമ്മള്‍ അവകാശങ്ങള്‍ ചോദിച്ചാല്‍ ആര്‍ക്കും അതില്‍ എതിര്‍പ്പുണ്ടാകേണ്ടതില്ലെന്നും നിതീഷ് ഭരദ്വാജ് പറഞ്ഞു.

‘മഹാഭാരതം മുഴുവന്‍ ഓര്‍മ്മിക്കണമെന്നാണ് ആളുകള്‍ പറയാറുള്ളത്. എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമ്പോഴെല്ലാം ഞാന്‍ എപ്പോഴും ഭഗവാനിലാണ് അഭയം പ്രാപിക്കുന്നത്. ജീവിതത്തിലെ ചില മൂല്യങ്ങള്‍ അവതരിപ്പിക്കാനാണ് ഓരോ അവതാരവും നമ്മുടെ മുന്നിലെത്തിയിട്ടുള്ളത്. വിഷ്ണുപുരാണം അത്യുത്തമാണ്. നിങ്ങള്‍ക്ക് രാമനെയോ കൃഷ്ണനെയോ ഇഷ്ടമാണോ, എന്നത് ഇവിടെ ചോദ്യമില്ല . ചിലയിടങ്ങളില്‍ രാമനായും ചിലയിടങ്ങളില്‍ കൃഷ്ണനായും ജീവിക്കേണ്ടി വരുമെന്നും താരം പറയുന്നു .