ആരാധകർക്ക് സന്തോഷവാർത്തയുമായി നിവിൻ പോളി! ‘ആക്‌ഷൻ  ഹീറോ ബിജു’വിന്റെ രണ്ടാം ഭാഗം എത്തുന്നു 

എബ്രിഡ് ഷൈൻ സംവിധാനം ചെയ്യ്ത നിവിൻ പോളിയുടെ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജു , ചിത്രം റിലീസ് ചെയ്യ്തു 8  വര്ഷം പൂർത്തീകരിച്ച ഈ സാഹചര്യത്തിൽ ഇപ്പോൾ ആരാധകർക്ക് സന്തോഷ വാർത്തയുമായി എത്തുകയാണ്…

എബ്രിഡ് ഷൈൻ സംവിധാനം ചെയ്യ്ത നിവിൻ പോളിയുടെ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജു , ചിത്രം റിലീസ് ചെയ്യ്തു 8  വര്ഷം പൂർത്തീകരിച്ച ഈ സാഹചര്യത്തിൽ ഇപ്പോൾ ആരാധകർക്ക് സന്തോഷ വാർത്തയുമായി എത്തുകയാണ് നടൻ നിവിൻ പോളി, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു എന്നാണ് നടൻ പറയുന്നത്, താരം തന്റെ സോഷ്യൽ മീഡിയ വഴിയാണ് ഈ സന്തോഷ വാർത്ത പങ്കുവെച്ചത്.

8  വര്ഷം ആയിട്ടും പ്രേക്ഷകർ ഇന്നും ഇഷ്ട്ടപെടുന്ന ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം തുടരുന്നു എന്ന് പറയുന്നതിൽ അതിയായ സന്തോഷവും, നന്ദിയും എന്നാണ്  താരം പറയുന്നത് ,ഒരു പോലീസ് ഓഫീസറുടെ ദൈനം ദിന ജീവിതത്തിലെ യാതാർത്ഥ കാഴ്ചകൾ പ്രേക്ഷകർക്ക് കാണിച്ചു കാണിച്ചു കൊടുത്തു അവരുടെ കയ്യടി ഏറെ നേടിയ ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജു.

ഈ ചിത്രത്തിൽ നിവിൻ ബിജു പൗലോസ് എന്ന പോലീസ് ഓഫീസറുടെ വേഷത്തിൽ ആയിരുന്നു എത്തിയത്, ജനമൈത്രി പോലീസ് എന്ന് പറയുന്നത് ഒരു പേര് മാത്രമല്ല ജനങ്ങളോട് മൈത്രി ഉള്ളവർ തന്നെയാണ് പോലീസ് എന്ന് ആളുകളെ ബോധ്യപ്പെടുത്തിയ ചിത്രം കൂടി ആയിരുന്നു ആക്ഷൻ ഹീറോ ബിജു. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇപ്പോൾ നിവിനും, ഷംനാസും ചേർന്നാണ് നിർമ്മിക്കുന്നത്