എന്റെ ആ ആഗ്രഹം സാധിച്ച് തന്നത് ദുൽഖർ സൽമാനാണ് !!

ക്യാമറയുടെ പിന്നില്‍ എത്തി ഒരു സഹസംവിധായികയായി വര്‍ക്ക് ചെയ്യണം എന്ന തന്റെ ആഗ്രഹവും അത് നിറവേറിയ കഥയും പങ്കുവെച്ച്‌ അനുപമ പരമേശ്വരന്‍ . തന്റെ ആഗ്രഹം താന്‍ ആദ്യമായി പങ്കുവെച്ചത് ദുല്‍ഖര്‍ സല്‍മാനോട് ആയിരുന്നുവെന്നും…

anupama-parameswaran

ക്യാമറയുടെ പിന്നില്‍ എത്തി ഒരു സഹസംവിധായികയായി വര്‍ക്ക് ചെയ്യണം എന്ന തന്റെ ആഗ്രഹവും അത് നിറവേറിയ കഥയും പങ്കുവെച്ച്‌ അനുപമ പരമേശ്വരന്‍ . തന്റെ ആഗ്രഹം താന്‍ ആദ്യമായി പങ്കുവെച്ചത് ദുല്‍ഖര്‍ സല്‍മാനോട് ആയിരുന്നുവെന്നും അനുപമ പറയുന്നു. പ്രേമം ചെയ്തു കൊണ്ടിരുന്നപ്പോള്‍ തന്നെ അല്‍ഫോണ്‍സ് പുത്രനോട് അടുത്ത സിനിമയില്‍ തന്നെ അസിസ്റ്റന്റ് ആയി ചേര്‍ക്കാമോ എന്ന് താന്‍ ചോദിച്ചിരുന്നു എന്നും എന്നാല്‍ അത് സാധിച്ചില്ല എന്നും അനുപമ പറയുന്നു. അടുത്ത ചിത്രം മണിയറയിലെ അശോകന്‍ ആയിരുന്നു. അതിന്റെ ഷൂട്ട് തുടങ്ങി എട്ട് ദിവസം ആയപ്പോള്‍ അനുപമ തന്റെ ആഗ്രഹം വീണ്ടും എടുത്തിട്ടു.

രണ്ടാമതൊന്നു ആലോചിക്കാതെ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത് ഇങ്ങനെയാണ്.’വൈ നോട്ട്? കം ജോയിന്‍’. പിറ്റേന്ന് മുതല്‍ ഞാന്‍ പുതിയ റോളിലായി. കാരവാനില്ല, കുടയില്ല, തനി എഡി പണി. ഫീല്‍ഡില്‍ നിന്ന് ആളെ മാറ്റലും, സ്ക്രിപ്റ്റ് ചെക്ക് ചെയ്യലും ക്ലാപ്പടിക്കലും അടക്കം എല്ലാ ജോലിയും ചെയ്തു. ടീമിലെല്ലാവരും പുതിയ ആള്‍ക്കാരായിരുന്നു.

നിറയെ ചെറുപ്പക്കാര്‍. അതുകൊണ്ട് ഒന്നിച്ച്‌ പഠിക്കുകയായിരുന്നു ഞങ്ങളെല്ലാം.ക്രൂ താമസിക്കുന്നിടത്ത് തന്നെയാണ് ഞാനും താമസിച്ചത്. കൂടുതല്‍ സൗകര്യങ്ങള്‍ എടുക്കാതിരുന്നത് അസിസ്റ്റന്റ് ഡയറക്ടര്‍ ജീവിതം ശരിക്കും ആസ്വദിച്ച്‌ പഠിക്കണം എന്ന ആഗ്രഹം കൊണ്ടാണ്’.