ബിഗ് ബോസ്സിൽ ചെന്ന ഉടനെ പലരും വന്നു എന്നോട് പൂളിൽ ഇറങ്ങാമെന്നു പറഞ്ഞിരുന്നു

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സംവിധായകനാണു ഒമർ ലുലു. ബിഗ് ബോസ്സിൽ വൈൽഡ് കാർഡ് എൻട്രിയായി വന്ന ലുലു രണ്ടാഴ്ച കഴിഞ്ഞപ്പോഴുള്ള എവിക്ഷനിൽ കൂടി പുറത്ത് വന്നിരുന്നു. പുറത്ത് വന്നതിനു ശേഷം ബിഗ് ബോസിനെ…

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സംവിധായകനാണു ഒമർ ലുലു. ബിഗ് ബോസ്സിൽ വൈൽഡ് കാർഡ് എൻട്രിയായി വന്ന ലുലു രണ്ടാഴ്ച കഴിഞ്ഞപ്പോഴുള്ള എവിക്ഷനിൽ കൂടി പുറത്ത് വന്നിരുന്നു. പുറത്ത് വന്നതിനു ശേഷം ബിഗ് ബോസിനെ കുറിച്ച് ഒമർ ലുലു പറഞ്ഞ കാര്യങ്ങൾ ഒക്കെ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. ബിഗ് ബോസ്സിൽ ചില രഹസ്യങ്ങൾ ഒക്കെ നടക്കുന്നുണ്ട് എന്നും അതൊക്കെ ഞാൻ പിന്നീട് പറയാമെന്നുമാണ് എയർപോർട്ടിൽ എത്തിയ ഒമർ ആദ്യം പ്രതികരിച്ചത്. അതിനു ശേഷം ബിഗ് ബോസിനെ കുറിച്ച് ഒമർ പല കാര്യങ്ങളും തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിത അത്തരത്തിൽ ബിഗ് ബോസിനെ കുറിച്ച് ഒമർ പറഞ്ഞ കാര്യങ്ങളാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

വൈൽഡ് കാർഡ് എൻട്രിയിൽ കൂടി ബിഗ് ബോസ്സിലേക്ക് വരുന്നത് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലേക്ക് കയറുന്ന പോലെയാണ്. കാരണം അകത്ത് ഉള്ളവർ സീറ്റ് പിടിച്ചിട്ടുണ്ടാകും. അവർ നമ്മൾക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞു തരില്ല. നമ്മുടെ സീറ്റ് നമ്മൾ കണ്ടെത്തണം. ബിഗ് ബോസ്സിൽ ഉള്ളവർക്ക് പുറത്ത് നടക്കുന്ന കാര്യങ്ങൾ ഒന്നും അറിയാൻ പറ്റില്ല. അത് അറിയാൻ വേണ്ടി അവർ വൈൽഡ് കാർഡ് എൻട്രി വഴി വരുന്നവരെ സ്വാധീനിക്കും. ഞാൻ വന്ന സമയത്ത് അവർ എന്നോട് പൂളിൽ ഇറങ്ങാം എന്നൊക്ക പറഞ്ഞപ്പോൾ എനിക്ക് എന്താണ് കാര്യമെന്ന് മനസ്സിലായില്ല. എന്നാൽ പൂളിൽ ഇറങ്ങുമ്പോൾ മൈക്ക് ഊരിവെക്കണം. അപ്പോൾ പുറത്തെ കാര്യങ്ങൾ ചോദിക്കാൻ വേണ്ടിയാണ് ഇവർ പൂളിൽ ഇറങ്ങാം എന്ന് പറയുന്നത്.

ആദ്യത്തെ ദിവസം ഇവർ നമ്മളോട് സ്നേഹത്തെ നിന്ന് കാര്യങ്ങൾ മനസ്സിലാകും. രണ്ടാം ദിവസം കുറച്ച് അകലം കാണിക്കും. മൂന്നാം ദിവസം മുതൽ നമ്മൾ കറിവേപ്പില ആകും. അവിടെ സിഗരറ്റ് വലിക്കാൻ ക്വോട്ട ഉണ്ട്. നമ്മൾ എഴുതി കൊടുക്കണം. ഞാൻ അങ്ങനെ എപ്പോഴും വലിക്കുന്ന ആൾ അല്ല. എന്റെ സിഗരറ്റ് കൂടി അവിടെ ഉള്ളവർക്ക് കൊടുത്താണ് ഞാൻ കമ്പനി അടിച്ച് നിന്നത്. മാരാരിന് ഒക്കെ പുറത്ത് നല്ല ട്രോള് ആണെന്നും മധുവിന്റെ വിഷയത്തിൽ നെഗറ്റിവ് ആണെന്നും ഒക്കെ ഞാൻ പറഞ്ഞിരുന്നു. നെഗറ്റിവ് ആണെങ്കിലും നല്ല ട്രോൾ ഉണ്ടെന്നും റീച്ച് ഉണ്ടെന്നും ഒക്കെ ഞാൻ പറഞ്ഞു. എന്തായാലും തനിക്ക് കണ്ടന്റ് ഉണ്ടല്ലോ എന്നായിരുന്നു അവൻ എന്നോട് പറഞ്ഞത്. നമ്മളെ പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാൻ വേണ്ടിയാണ് അവർ ഉപയോഗിക്കുന്നത് എന്നും ഒമർ പറഞ്ഞു.