വണ്ടി മുന്നോട്ട് പോയെപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞുപോയി എന്നതാണ് സത്യം

മലയാളികളുടെ എക്കാലത്തെയും ഇഷ്ട്ട നടന്മാരിൽ ഒരാളാണ് സലിം കുമാർ. ഇപ്പോഴിതാ അദ്ദേഹം പ്രേക്ഷകരുമായി പങ്കുവെച്ച തന്റെ ജീവിതാനുഭവം ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ അന്ന് മിമിക്രി പ്രോഗ്രാമുകളും മറ്റും…

മലയാളികളുടെ എക്കാലത്തെയും ഇഷ്ട്ട നടന്മാരിൽ ഒരാളാണ് സലിം കുമാർ. ഇപ്പോഴിതാ അദ്ദേഹം പ്രേക്ഷകരുമായി പങ്കുവെച്ച തന്റെ ജീവിതാനുഭവം ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ അന്ന് മിമിക്രി പ്രോഗ്രാമുകളും മറ്റും ചെയ്ത് കൊണ്ടിരുന്ന സമയം. അന്ന് എന്റെ വീട്ടിൽ ഫോൺ ഇല്ലായിരുന്നു. നാട്ടിലെ ഒരു സമിതിയിൽ ആയിരുന്നു എനിക്കുള്ള ഫോൺ വരുന്നത്. അങ്ങനെ ഒരു ദിവസം എനിക്ക് ഒരു ഫോൺ വന്നു. സിബി മലയിൽ സാർ സംവിധാനം ചെയ്യുന്ന നീവരുവോളം എന്ന സിനിമയുടെ സെറ്റിൽ നിന്നും പ്രൊഡക്ഷൻ കൺഡ്രോളർ ആയിരുന്നു വിളിച്ചത്. ഒരു വേഷം ഉണ്ടെന്നും കലാഭവൻ മണിക്ക് പറഞ്ഞു വെച്ചതാണെന്നും അദ്ദേഹത്തിന് ഡേറ്റ് ഇല്ലാത്തത് കൊണ്ടാണ് എന്നെ വിളിക്കുന്നത് എന്നും പറഞ്ഞു.

കൂട്ടത്തിൽ എത്രയും പെട്ടന്ന് തന്നെ ലൊക്കേഷനിൽ എത്താനും പറഞ്ഞു. സിനിമയിൽ ഒരു തുടക്കം സിബി സാറിന്റെ സിനിമയിൽ കൂടി കിട്ടുക എന്ന് പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യം ആയിരുന്നു. ഞാൻ കേട്ട പാതി ആരോടും ഒന്നും പറയാതെ കയ്യിൽ കിട്ടിയ പാന്റും ഷർട്ടും എടുത്ത് വണ്ടി കയറി. അവിടെ ചെന്നപ്പോൾ പ്യൂണിന്റെ റോൾ ആയിരുന്നു എനിക്ക്. പതിനൊന്ന് സീൻ ആയിരുന്നു. അതിൽ ഒൻപത് സീനും എടുത്ത്. ജഗതിയും തിലകനും ഉള്ള ഒരു കോമ്പിനേഷൻ സീൻ ഉണ്ടായിരുന്നു. എന്നാൽ എനിക്ക് അവരുടെ ടൈമിങ്ങുമായി അഭിനയം ഒത്ത് പോയില്ല. ബാക്കി നാളെ എടുക്കാം എന്ന് പറഞ്ഞു. ഞാൻ അങ്ങനെ റൂമിലേക്ക് വന്നു. രാത്രി ആയപ്പോൾ അസിസ്റ്റന്റ് ആയ പ്രഭാകരൻ വന്നു എന്നോട് പറഞ്ഞു തിലകൻ പോയി, ബാക്കി രംഗം പിന്നെ എടുത്താൽ മതി. അതിന് വിളിപ്പിക്കാം എന്ന്. അങ്ങനെ പ്രഭാകരൻ തന്നെ എന്നെ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിട്ടു.

അദ്ദേഹം ടിക്കെറ്റുമായി വരുന്നത് കാത്ത് ഞാൻ പ്ലാറ്റ്‌ഫോമിൽ നിന്ന്. ആ നിൽപ്പ് ഒരു മണിക്കൂർആയി , രണ്ടു മണിക്കൂർ ആയി, അങ്ങനെ നീണ്ടു പോയി. പ്രഭാകരൻ വന്നില്ല. എൻറെ കയ്യിൽ ഒരു രൂപ പോലും ഇല്ലായിരുന്നു. ഞാൻ അവിടെ കണ്ട ഒരാളോട് ഒരു ഇരുപത് രൂപ തരാമോ നാട്ടിൽ എത്തിയാൽ ഉടൻ അയച്ച് തരാം എന്ന് പറഞ്ഞു. അയാൾ എന്റെ തോളിൽ തട്ടിയിട്ടു പറഞ്ഞു, നിങ്ങൾ കാശ് ഒന്നും ആയത്ത് തരേണ്ട, ഞാൻ നിങ്ങളുടെ പരുപാടി ഒക്കെ കാണുന്ന ആൾ ആണെന്ന്. അങ്ങനെ ഞാൻ വണ്ടി കയറി. വണ്ടി മുന്നോട്ട് എടുത്തപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു പോയി. എന്നാൽ അവർ എന്നെ ആ സിനിമയിൽ നിന്ന് മാറ്റിയ കാര്യം ഞാൻ അറിഞ്ഞില്ല. സിനിമ ഇറങ്ങിയപ്പോൾ ആണ് അറിയുന്നത് എനിക്ക് പകരം ഇന്ദ്രൻസ് അഭിനയിച്ചു എന്ന്. ഇത് എന്റെ സുഹൃത്ത് ആയ ദിലീപിനും അറിയാമായിരുന്നു. എന്നാൽ ദിലീപ് പോലും എന്നോട് അതിനെ കുറിച്ച് പറഞ്ഞില്ല. സിനിമയിൽ സൗഹൃദത്തിനും സ്നേഹത്തിനുമൊന്നും വിലയില്ലെന്ന് അന്ന് എനിക്ക് മനസ്സിലായി.