അതോടെ മമ്മൂക്കയോട് ബൈ പറഞ്ഞു ഞാൻ അവിടെ നിന്ന് തിരിച്ച് പോകുകയായിരുന്നു, ഒമർ ലുലു

യുവാക്കൾക്കിടയിൽ വലിയ ഓളം ഉണ്ടാക്കിയ സംവിധായകനാണ് ഒമർ ലുലു. ഇപ്പോഴത്തെ തലമുറയ്ക് ഇഷ്ട്ടപ്പെടുന്ന രീതിയിൽ അവരുടെ കഥകൾ വെച്ച് സിനിമ ഇറക്കുന്ന സംവിധായകനാണ് ഒമർ ലുലു. അത് കൊണ്ട് തന്നെയാണ് ഒമർ ലുലു യുവാക്കൾക്കിടയിൽ…

യുവാക്കൾക്കിടയിൽ വലിയ ഓളം ഉണ്ടാക്കിയ സംവിധായകനാണ് ഒമർ ലുലു. ഇപ്പോഴത്തെ തലമുറയ്ക് ഇഷ്ട്ടപ്പെടുന്ന രീതിയിൽ അവരുടെ കഥകൾ വെച്ച് സിനിമ ഇറക്കുന്ന സംവിധായകനാണ് ഒമർ ലുലു. അത് കൊണ്ട് തന്നെയാണ് ഒമർ ലുലു യുവാക്കൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതും. എന്നാൽ ഒരു അഭിമുഖത്തിൽ മമ്മൂട്ടിയുടെ അടുത്ത് തന്റെ ഒരു കഥ പറയാൻ പോയപ്പോൾ തനിക്കുണ്ടായ മോശം അനുഭവം തുറന്നു പറയുകയാണ് ഒമർ ലുലു. മമ്മൂക്കയിൽ നിന്ന് തനിക്  ഉണ്ടായ ആ അനുഭവം ഒരിക്കലും മറക്കാൻ കഴിയില്ല എന്നാണ് ഒമർ ലുലു പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഒരിക്കൽ മമ്മൂക്കയുടെ മാനേജർ ആയ ജോർജ് വിളിച്ചിട്ടാണ് തന്റെ ഒരു സിനിമയുടെ കഥ പറയാൻ താൻ മമ്മൂക്കയുടെ അടുത്തേക്ക് പോകുന്നത്.

എന്നാൽ അവിടെ ചെന്നപ്പോൾ ഉണ്ടായ അനുഭവം തനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. കാരണം മമ്മൂക്ക അവിടെ ഇരിക്കുകയായിരുന്നു. മമ്മൂക്കയുടെ മുന്നിൽ ഒരുപാട് കസേരകളും കിടപ്പുണ്ട്. എന്നിട്ടും മമ്മൂക്ക എന്നോട് ഒന്നിരിക്കാൻ പോലും പറഞ്ഞില്ല. മമ്മൂക്കയെ പോലെ ഒരു വലിയ മനുഷ്യന് മുന്നിൽ എങ്ങനെയാണു അദ്ദേഹം പറയാതെ ഇരിക്കുക. അത് കൊണ്ട് ഞാൻ നിന്നാണ് മമ്മൂക്കയോട് കാര്യം പറഞ്ഞത്. ഒരു പത്ത് മിനിറ്റോളം ഞങ്ങൾ സംസാരിച്ചു. എന്നാൽ ഒരിക്കൽ പോലും അദ്ദേഹം എന്നോട് ഇരിക്കാൻ പറഞ്ഞില്ല. അത് തനിക്ക് ഉണ്ടായ അപമാനം വളരെ വലുതാണ്. എന്റെ ഫ്രീക്ക് പെണ്ണെ എന്ന ഗാനം ഒക്കെ ഹിറ്റ് ആയി ഓടുന്ന സമയം ആയിരുന്നു അത്. അതിനെ കുറിച്ചെല്ലാം മമ്മൂക്ക എന്നോട് ചോദിച്ചു.

എന്നിട്ടും എന്നോട് അദ്ദേഹം ഇരിക്കാൻ പറഞ്ഞില്ല. ഒരു പത്ത് മിനിറ്റ് ഞാൻ അദ്ധേഹത്തിന് മുൻപിൽ നിന്ന് കൊണ്ട് സംസാരിച്ചു. ഒടുവിൽ ഓക്കേ മമ്മൂക്ക ബൈ എന്ന് പറഞ്ഞു ഞാൻ അദ്ദേഹത്തിനോട് യാത്ര പറഞ്ഞു തിരിച്ചു പോന്നു. സിനിമയുടെ കഥ പറഞ്ഞില്ല എന്നുമാണ് ഒമർ ലുലു പറഞ്ഞത്. അദ്ദേഹം അത് മനഃപൂർവം ചെയ്താണ് എന്ന് തോന്നുന്നുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിന് അറിയില്ല എന്നാണ് ഒമർ മറുപടി പറഞ്ഞത്. ഒരു പക്ഷെ എന്നെ പരീക്ഷിക്കാം എന്ന നല്ല ഉദ്ദേശത്തോടെ ആയിരിക്കാം മമ്മൂക്ക അത് ചെയ്തതെന്നും എന്നാൽ തന്റെ ജീവിതത്തിൽ തനിക്ക് മറക്കാൻ കഴിയാത്ത ഒരു അനുഭവമാണ് അതെന്നുമാണ് ഒമർ ലുലു പറയുന്നത്.