നയന്‍താരയും തൃഷയും ഒന്നിക്കുന്ന ആദ്യ സിനിമ ; കമൽ ഹാസൻ ചിത്രമെന്ന് അഭ്യൂഹം 

തെന്നിന്ത്യയിൽ ഏറ്റവും താരമൂല്യമേറിയ നടിമാരാണ് നയന്‍താരയും തൃഷയും. ഒരു കാലത്ത് മുന്‍നിര നായകന്മാരുടെ നായികമാരായി എത്തിയെങ്കില്‍ ഇപ്പോള്‍ തങ്ങള്‍ക്ക് തിളങ്ങാന്‍ സാധിക്കുന്ന വേഷങ്ങള്‍ തിരഞ്ഞെടുത്ത് മാത്രം  അഭിനയിക്കുകയാണ് ഇരുവരും. തൃഷ അവസാനം വിജയിക്കൊപ്പം എത്തിയ…

തെന്നിന്ത്യയിൽ ഏറ്റവും താരമൂല്യമേറിയ നടിമാരാണ് നയന്‍താരയും തൃഷയും. ഒരു കാലത്ത് മുന്‍നിര നായകന്മാരുടെ നായികമാരായി എത്തിയെങ്കില്‍ ഇപ്പോള്‍ തങ്ങള്‍ക്ക് തിളങ്ങാന്‍ സാധിക്കുന്ന വേഷങ്ങള്‍ തിരഞ്ഞെടുത്ത് മാത്രം  അഭിനയിക്കുകയാണ് ഇരുവരും. തൃഷ അവസാനം വിജയിക്കൊപ്പം എത്തിയ ലിയോ വന്‍ വിജയമായി തീയേറ്ററിൽ പ്രദർശനം തുടരുകയാണ്. അതേ സമയം നയന്‍താര നായികയായി എത്തിയ ബോളിവുഡ് ചിത്രം ജവാന്‍ 1000 കോടിയാണ് ബോക്സോഫീസില്‍ നേടിയത്. പതിറ്റാണ്ടുകളായി തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമായി തുടരുകയാണ് ഈ നായിക നടിമാര്‍. എന്നാല്‍ ഇതുവരെ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നില്ല. പലപ്പോഴും താര നിശകളിലും മറ്റും തൃഷയെയും നയന്‍താരയെയും ഒന്നിച്ച് നിരവധി തവണ പ്രേക്ഷകർ കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു വലിയ പ്രൊജക്ടിലൂടെ ഇരുവരും ഒന്നിക്കാനുള്ള സാധ്യത ഉണ്ട്  എന്നാണ് ഇപ്പോൾ തമിഴകത്തും നിന്നും പുറത്തു വരുന്ന  വിവരം. മണിരത്നം കമല്‍ ഹാസനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഈ വിവരങ്ങൾക്ക് നിലവിൽ വിശ്വസ്ത വൃത്തങ്ങളിൽ നിന്നൊന്നും ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. കമലിന്‍റെ ജന്മദിനമായ നവംബര്‍ 7ന് ചിത്രത്തിന്‍റെ താരനിരയെ വെളിപ്പെടുത്തും.

അന്ന് മാത്രമേ ഇരുവരും ചിത്രത്തില്‍ ഒന്നിക്കുമോ എന്നത് ഔദ്യോഗികമായി അറിയാന്‍ സാധിക്കൂ എന്നും തമിഴ് മാധ്യമങ്ങളിൽ വാർത്ത പ്രചരിക്കുന്നുണ്ട്. എന്തായാലും അടുത്തിടെ കെഎച്ച് 234 എന്ന് താല്‍ക്കാലികമായി പേര് നല്‍കിയ കമൽ ഹാസൻ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ നേരത്തെ തന്നെ  പുറത്തു വിട്ടിരുന്നു. തമിഴ് സിനിമാപ്രേമികളെ സംബന്ധിച്ച് കഴിഞ്ഞ 35 വര്‍ഷങ്ങളായി അവർ ആകാംക്ഷയോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു കൂട്ടുകെട്ടാണ് മണി രത്നത്തിന്റെയും കമൽ ഹാസന്റെയും. 1987 ല്‍ പുറത്തെത്തിയ നായകന് ശേഷം ഇതുവരെയും ഈ അത്ഭുത നടനും പ്രഗൽഭനായ സംവിധായകനും ഒരുമിച്ചിരുന്നില്ല. എന്നാല്‍ അത് ഉടന്‍ സംഭവിക്കാൻ പോവുകയാണ്. ഈ സന്തോഷത്തിൽ കൂടിയാണ് ഇപ്പോൾ തമിഴ് സിനിമാസ്വാദകരും. മണി രത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീത സംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണി രത്‌നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് പുതിയ കമൽ ഹാസൻ ചിത്രത്തിന് വേണ്ടിയും ക്യാമറ കൈകാര്യം ചെയ്യുന്നത്.

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കമൽ ഹാസൻ നായകൻ ആയെത്തിയ വിക്രം എന്ന ചിത്രത്തിന് വേണ്ടി കമൽ ഹാസനായി ആക്ഷൻ കൊറിയോഗ്രഫി നിർവഹിച്ച അൻപറിവ് മാസ്റ്റർസ്സാണ് ആക്ഷൻ കൊറിയോഗ്രാഫര്‍മാരാണ് ഈ ചിത്രത്തിലും കമൽ ഹാസനായി ആക്ഷൻ കൊറിയോഗ്രഫി അണിയിച്ചൊരുക്കുന്നത്. തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം പുരോഗമിക്കുന്ന വിജയ് ചിത്രം ലിയോയുടെ ആക്ഷന്‍ കൊറിയോഗ്രഫിയും ഇവരായിരുന്നു നിർവഹിച്ചത്. പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ്‍യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, മണിരത്‌നം, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഏതായാലും തെന്നിന്ത്യൻ താര സുന്ദരിമാർ ചിത്രത്തിൽ കമൽ ഹാസനൊപ്പം എത്തുമോ എന്നത് കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ അറിയാം. രണ്ടു നടിമാരെയും സ്‌ക്രീനിൽ ഒന്നിച്ചു കാണാനുള്ള പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് പ്രേക്ഷകരും.ഈ വിവരങ്ങൾക്ക് നിലവിൽ വിശ്വസ്ത വൃത്തങ്ങളിൽ നിന്നൊന്നും ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. കമലിന്‍റെ ജന്മദിനമായ നവംബര്‍ 7ന് ചിത്രത്തിന്‍റെ താരനിരയെ വെളിപ്പെടുത്തും. അന്ന് മാത്രമേ ഇരുവരും ചിത്രത്തില്‍ ഒന്നിക്കുമോ എന്നത് ഔദ്യോഗികമായി അറിയാന്‍ സാധിക്കൂ.