വള്ളസദ്യയും,ഓണവില്ലും, നിറപുത്തരിയും; ഓണക്കാലത്തെ ക്ഷേത്രക്കാഴ്ചകൾ

Follow Us :

കേരളത്തിന്‍റെ സാംസ്കാരിക ആഘോഷമാണ് ഓണം. ഒരുമയുടെ ആഘോഷം. ജാതിമതഭേദമന്യേ ആഘോഷിക്കുന്ന ഒന്ന്. പൂക്കളമൊരുക്കിയും സദ്യവെച്ചും ഓരോ മലയാളിയും ഓണം കൊണ്ടാടുന്നു. ‘കാണം വിറ്റും ഓണം ഉണ്ണണം’ എന്ന ഓണച്ചൊല്ലിൽ തന്നെയുണ്ട് കേരളം ഓണത്തിന് നല്കിയിരുന്ന പ്രാധാന്യം. അത്തം മുതൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷത്തിന് സ്വന്തം നാട്ടിലെത്താൻ .വീട്ടുകാരോടൊത്കൊ സദ്യയുണ്ണാൻ ഒന്ന് കോതിക്കാത്ത ഒരു മലയാളി പോലും കാണില്ല.സാംസ്കാരിക ആഘോഷങ്ങളോടൊപ്പം തന്നെ ഓണകാലത് വിശ്വാസങ്ങൾക്കും പ്രാധാന്യമേറെയുണ്ട്. ഓണക്കാലം ഓരോ ക്ഷേത്രത്തിലും പ്രത്യേക പൂജകളും ചടങ്ങുകളും സദ്യയും ഒരുക്കാറുണ്ട്. കാലങ്ങളായി പിന്തുടർന്നു വരുന്ന ഓണാചാരങ്ങൾ ഉള്ള ക്ഷേത്രങ്ങളും നിരവധിയുണ്ട്. ഇതാ ഈ ഓണകാലത് സന്ദർശിക്കേണ്ട കേരളത്തിലെ പ്രധാന ക്ഷേത്രങ്ങൾ ഒന്ന്പരിചയപ്പെടാം.തൃക്കാക്കര ക്ഷേത്രം. ഓണത്തിന്‍റെ ചരിത്രവും വിശ്വാസങ്ങളുമായി ഇത്രയധികം ബന്ധപ്പെട്ടു കിടക്കുന്ന മറ്റൊരു ക്ഷേത്രം കേരളത്തിലില്ല. മഹാബലിയെയും വാമനനെയും ഒരുപോലെ ആരാധിക്കുന്ന തൃക്കാക്കര വാമനമൂർത്തിക്ഷേത്രം കേരളത്തിലെ വാമനപ്രതിഷ്ഠയുള്ള ഏക ക്ഷേത്രം കൂടിയാണ്. മഹാബലി ആരാധിച്ചിരുന്ന ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് മറ്റൊരു വിശ്വാസം. വാമനാവതാര ,മയത്ത് ഭഗവാന്റെ കാല്പാദം പതിഞ്ഞയിടം എന്ന അർത്ഥത്തില്‍ തിരുകാൽക്കര തൃക്കാക്കര ആയി മാറിയതാണ് എന്നാണ് വിശ്വാസം.

തൃക്കാക്കര ക്ഷേത്രത്തിലെ ഏറ്റവും വലിയ ആഘോഷവും ഓണം തന്നെയാണ്. ഈ നാടിന്‍റെ ഉത്സവമായാണ് ഇവിടെ ഓണം ആഘോഷിക്കുന്നത്. ക്ഷേത്രത്തിലെ ഓണസദ്യയും വളരെ പ്രസിദ്ധമാണ്. . ഗുരുവായൂർ ക്ഷേത്രം ഓണക്കാലത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് തൃശൂറിലേ ഗുരുവായൂർ ക്ഷേത്രം. ശ്രീകൃഷ്ണനെ ആരാധിക്കുന്ന ഇവിടെ ഓണക്കാലം വളരെ പ്രാധാന്യമുള്ള സമയം കൂടിയാണ്. തൃപ്പുത്തരി, ഇല്ലംനിറ, പുത്തരിപ്പായസം, ഉത്രാടം കാഴ്ചക്കുല സമർപ്പണം, പ്രസാദ ഊട്ട് എന്നിങ്ങനെ നിരവധി ചടങ്ങുകളും പരിപാടികളും ഓണത്തോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കും. ഈ വർഷത്തെ ഇല്ലംനിറ ഓഗസ്റ്റ് 21നും തൃപ്പുത്തരി 24നും കഴിഞ്ഞു. ഇനിവരുന്ന പ്രധാന ചടങ്ങ് ഉത്രാടം കാഴ്ചക്കുല സമർപ്പമാണ്. തിരുവോണത്തിന്‍റെ തലേന്ന് ഓഗസ്റ്റ് 28നാണ് ഈ ചടങ്ങ്. ഗുരുവായൂർ ക്ഷേത്രത്തിലെ സ്വര്‍ണ്ണക്കൊടിമര ചുവട്ടിൽ നാക്കിലയിൽ നിലവിളക്കിന് മുൻപിലാണ് കണ്ണന് വിശ്വാസികളടക്കമുള്ളവർ കാഴ്ചക്കുല സമർപ്പിക്കുന്നത്ഇത് കൂടാതെ തിരുവോണ ദിവസം ക്ഷേത്രദർശനത്തിനെത്തുന്ന വിശ്വാസികൾക്കായി വിഭവസമൃദ്ധമായ ഓണ സദ്യ നല്കും.ആറന്മുള പാർത്ഥസാരഥി ക്ഷേത്രം … ഓണാഘോഷങ്ങളിൽ എന്നും മുന്നിൽ നിൽക്കുന്ന ക്ഷേത്രമാണ് പത്തനംതിട്ടയിലെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രം. ഓണത്തിന് ആറന്മുള ഉതൃട്ടാതി വള്ളംകളിയാണ് ഇവിടുത്തെ പ്രത്യേകത. ചിങ്ങമാസത്തിലെ ഉതൃട്ടാതിനാള് ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠാ ദിനമാണ്. അതിന്റെ ഓർമ്മയിലാണ് ഇവിടെ ഉതൃട്ടാതി വള്ളംകളി നടത്തുന്നത്. ഭഗവാനുള്ള അർച്ചനയായും ഈ വള്ളംകളിയെ കണക്കാക്കുന്നു. ഇവിടുത്തെ വഴിപാടായ ആറന്മുള വള്ളസദ്യയും ഏറെ പ്രസിദ്ധമാണ്. ഓണക്കാലത്ത് നിരവധി ആളുകളാണ് ആറന്മുള വള്ളസദ്യ ഉണ്ണാനും ആറന്മുളയുടെ പൈതൃകം മനസ്സിലാക്കുവാനുമായി ഇവിടെ എത്തുന്നത്. 3. പത്മനാഭസ്വാമി ക്ഷേത്രം,തിരുവനന്തപുരം ഓണക്കാലത്തെ ഏറ്റവും ലളിതവും അതിമനോഹരവുമായ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കുന്ന ക്ഷേത്രമാണ് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം. പത്മനാഭ സ്വാമിക്ക് സമർപ്പിക്കാനായണ് പ്രത്യേക കുടുംബക്കാർ ഓണവില്ല് തയ്യാറാക്കുന്നത്. കേരളത്തിലെ തന്നെ ഏറ്റവും പഴയ ഓണാചാരങ്ങളിൽ ഒന്നാണിത്. ഓണത്തിനെത്തുന്ന മഹാബലിക്ക് മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെയും പരിചയപ്പെടുത്തുന്ന ചടങ്ങാണിത്. ദേവശില്പിയായ വിശ്വകർമ്മാവാണ് ആദ്യ ഓണവില്ല് തയ്യാറാക്കിയതെന്നാണ് വിശ്വാസം. ഉത്രാടദിനത്തിൽ പുലർച്ചെ ഓണവില്ല് ക്ഷേത്രത്തില്‍ സമർപ്പിക്കും.