ബക്കിംഗ്ഹാമിലെ സംഗീതജ്ഞനെ പ്രണയിച്ച പെണ്‍കുട്ടി; സോജന്‍ ജോസഫ് ചിത്രം ‘ഒപ്പീസ്’ വരുന്നു

നീണ്ട ഇടവേളയ്ക്ക് ശേഷം സോജന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒപ്പീസ്’. 18 വര്‍ഷക്കാലമായി ബോളിവുഡ് സിനിമകളിലും പരസ്യ ചിത്രങ്ങളിലുമായി പ്രവര്‍ത്തിക്കുകയാണ് സോജന്‍. ആക്ഷന്‍ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ഡിആര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍…

നീണ്ട ഇടവേളയ്ക്ക് ശേഷം സോജന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒപ്പീസ്’. 18 വര്‍ഷക്കാലമായി ബോളിവുഡ് സിനിമകളിലും പരസ്യ ചിത്രങ്ങളിലുമായി പ്രവര്‍ത്തിക്കുകയാണ് സോജന്‍. ആക്ഷന്‍ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ഡിആര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ പ്രദ്യുമന കൊളേഗല്‍, ദിഷാല്‍ ഡിആര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചിരിക്കുകയാണ്. അറക്കുളം ആലാനി ബംഗ്‌ളാവിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. കന്നഡ താരം ദീഷിത് ഷെട്ടിയുടെ ഭാഗങ്ങളാണ് ആദ്യം ചിത്രീകരിച്ചു തുടങ്ങിയത്.

പ്രണയമാണ് ചിത്രത്തിന്റെ കഥ. ബക്കിംഗ്ഹാമിലെ സംഗീതജ്ഞനെ പ്രണയിച്ച ഒരു പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. പ്രണയത്തിന് വ്യത്യസ്തമായ തലവും ഭാഷ്യവും ചിത്രം നല്‍കുന്നു. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രവുമാണ് ‘ഒപ്പീസ്’.

ഷൈന്‍ ടോം ചാക്കോയും, ദര്‍ശനാ നായരുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം. ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങളൊരുക്കിയിരിക്കുന്നത്. റഫീഖ് അഹമ്മദാണ് വരികള്‍. ജോയ് മാത്യു, ലെന, ഇന്ദ്രന്‍സ്, ജോജോണ്‍ ചാക്കോ, ബൈജു എഴുപുന്ന, അനൂപ് ചന്ദ്രന്‍, പ്രമോദ് വെളിയനാട്, ജുബി പി. ദേവ്, രാജേഷ് കേശവ്, അന്‍വര്‍, കോബ്രാ രാജേഷ്, ശ്രയാ രമേഷ്, വിജയന്‍ നായര്‍, പ്രകാശ് നാരായണന്‍, സജിതാ മഠത്തില്‍, ജീമോന്‍ ജോര്‍ജ്, ജീജാ സുരേന്ദ്രന്‍ എന്നിവരും പ്രധാന അഭിനേതാക്കളാണ്.

ബാലചന്ദ്രമേനോനും പ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡ് ഛായാഗ്രാഹകനായ സന്തോഷ് തുണ്ടിയിലാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് – ശ്യാം ശശിധരന്‍, കലാസംവിധാനം – അരുണ്‍ ജോസ്, മേക്കപ്പ്- മനു മോഹന്‍, കോസ്റ്റ്യും ഡിസൈന്‍ – കുമാര്‍ എടപ്പാള്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – ജോജോ കുരിശിങ്കല്‍, അസ്സോസ്സിയേറ്റ് ഡയറക്ടര്‍ ശ്രീജിത്- നന്ദന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് – അസ്ലം പുല്ലേപ്പടി, സുനില്‍ മേനോന്‍; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എല്‍ദോ സെല്‍വരാജ്. തൊടുപുഴ, കൊച്ചി, ഊട്ടി, ലണ്ടന്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകും. പി.ആര്‍.ഒ.- വാഴൂര്‍ ജോസ്, സ്റ്റില്‍സ്- ഷിബി ശിവദാസ്. മലയാളത്തിലെ ‘കോപ്പയിലെ കൊടുങ്കാറ്റ്’, ‘അലര്‍ട്ട് 24 x7’ എന്നീ ചിത്രങ്ങള്‍ ഒരുക്കിയതും സാജന്‍ ആണ്.