ഒരു വെത്യസ്ത ലുക്കിൽ പൂർണ്ണിമ ഇന്ദ്രജിത്! ‘ഒരു കട്ടിൽ ഒരു മുറി’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് 

ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ, കിസ്മത്, തൊട്ടപ്പൻ തുടങ്ങിയ ചിത്രങ്ങൾക്കു ശേഷമാണ് ഷാനവാസ്…

ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ, കിസ്മത്, തൊട്ടപ്പൻ തുടങ്ങിയ ചിത്രങ്ങൾക്കു ശേഷമാണ് ഷാനവാസ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്, രഘു നാഥ് പലേരിയുടെ തിരക്കഥയിൽ ഒരുങ്ങിയ ഈ ചിത്രത്തിൽ ഒരു വെത്യസ്ത ലുക്കിലാണ് പൂർണിമ ഇന്ദ്രജിത് എത്തുന്നത്, പൂർണിമയെ കൂടാതെ ഈ ചിത്രത്തിൽ ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു

ഇവരെ കൂടാതെ ഈ ചിത്രത്തിൽ ഷമ്മി തിലകൻ, രഘു നാഥ് പാലേരി, ജാഫർ ഇടുക്കി, വിജയ രാഘവൻ, സ്വാതിദാസ് പ്രഭു, ഗണപതി, പ്രശാന്ത് മുരളി, ജനാർദ്ദനൻ, വിജയകുമാർ, മനോഹരി ജോയ്, ദേവരാജൻ കോഴിക്കോട്, പ്രഭാകരൻ ഉണ്ണി ശങ്കർ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു

വിക്രമാദിത്യൻ ഫിലിംസും, സപ്‌ത തരംഗ ക്രിയേഷൻസ് പ്രൈവറ് ലിമിറ്റഡും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്, ചിത്രത്തിന്റെ ഗാനങ്ങൾ എഴുതിയിരിക്കുന്നത് രഘുനാഥ് പലേരിയും, അൻവർ അലിയും ചേർന്നാണ്