മമ്മൂക്ക എന്ന് കൂകി വിളിച്ച ആരാധകർക്കൊപ്പം കൂകി  വിളിച്ചു മമ്മൂട്ടി! മമ്മൂക്ക പക്കാ വൈബ് എന്ന് ആരാധകർ 

വയസ്സ് 72 ൽ ആയാലും ഇന്നും ചുള്ളൻ ചെക്കനെ പോലെ എന്നാണ് മമ്മൂട്ടിയുടെ ആരധകർ മമ്മൂട്ടിയുടെ ചിത്രങ്ങൾ കാണുമ്പോൾ പറയുന്നത്, താരം തന്റെ സോഷ്യൽ  മീഡിയ പേജുകളിൽ പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം തന്നെ വൈറലുമാണ്, പ്രായവത്യാസമില്ലാതെ ഇന്നും ആഘോഷിക്കപ്പെടുന്ന നടനാണ്  ആരാധകരുടെ മമ്മൂക്ക എന്ന മമ്മൂട്ടി, ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് വൈറൽ ആകുന്നത്. ഈ വീഡിയോ കണ്ടു ആരാധകർ പറയുന്നത് മമ്മൂക്ക പക്കാ വൈബ് ആണെന്നാണ്, താരത്തിന്റെ   പുതിയ ചിത്രം ‘ടർബോ’ യുടെ ലൊക്കേഷനിൽ ആണ് ഇങ്ങനൊരു വീഡിയോ പുറത്തുവരുന്നത്

സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞു രാത്രിയിൽ തന്റെ കാരവാനിലേക്ക് പോകുന്ന വഴി തന്റെ ചുറ്റിനു൦ നിന്ന് ആരധകർ കൂകി മമ്മൂക്ക എന്ന് വിളിച്ചു കൊണ്ടിരുന്നു, ഇവർക്ക് നേരെ ഒരു ചിരിയോട് കൈയ്യും വീശി കാരവനിലേക്ക് കയറുമ്പോൾ തിരിഞ്ഞു നിന്നുകൊണ്ടാണ് അവർക്കൊപ്പം താരവും കൂകി വിളിച്ചത്. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.

താരത്തിന്റെ ഈ വീഡിയോക്ക് താഴെ നിരവധി കമ്മെന്റുകളാണ് എത്തുന്നത്, ഇജ്ജാതി വൈബ് ഉള്ള മുഷ്യൻ എന്നോ എന്നും, മമ്മൂക്ക പക്കാ വൈബ് മോഡേൺ ആണെന്നും ആരാധകർ പറയുന്നു. ഇനിയും ആരാധകർ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ടർബോ, വൈശാഖ് സംവിധാനം ചെയുന്ന ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയത്  മിഥുൻ മാനുവൽ ആണ് ,ഈ ചിത്രം ഒരു കോമഡി ആക്ഷൻ ആണെന്ന് മിഥുൻ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു