അനൂപ് മേനോന്റെ ‘ഒരു ശ്രീലങ്കന്‍ സുന്ദരി’ തിയ്യേറ്ററിലേക്ക്!! ട്രെയിലര്‍ പുറത്ത്

അനൂപ് മേനോനെ നായകനാക്കി കൃഷ്ണ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു ശ്രീലങ്കന്‍ സുന്ദരി തിയ്യേറ്ററിലേക്ക്. ചിത്രത്തിന്റെ തിരക്കഥയും കൃഷ്ണ പ്രിയദര്‍ശനാണ്. ‘ഒരു ശ്രീലങ്കന്‍ സുന്ദരി’യെന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രം ഒക്‌ടോബര്‍ അവസാനം…

അനൂപ് മേനോനെ നായകനാക്കി കൃഷ്ണ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു ശ്രീലങ്കന്‍ സുന്ദരി തിയ്യേറ്ററിലേക്ക്. ചിത്രത്തിന്റെ തിരക്കഥയും കൃഷ്ണ പ്രിയദര്‍ശനാണ്. ‘ഒരു ശ്രീലങ്കന്‍ സുന്ദരി’യെന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രം ഒക്‌ടോബര്‍ അവസാനം പ്രദര്‍ശനത്തിന് എത്തും എന്നാണ് റിപ്പോര്‍ട്ട്.

ഉണ്ണിമുകുന്ദന്‍, ഷൈന്‍ ടോം ചാക്കോ, മാളവിക മേനോന്‍ എന്നിവരുടെ ഫേസ് ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടത്. അനൂപ് മേനോനൊപ്പം പത്മരാജന്‍ രതീഷ്, രോഹിത് വേദ്, ശിവജി ഗുരുവായൂര്‍, ഡോ. അപര്‍ണ്ണ, കൃഷ്ണപ്രിയ, ആരാധ്യ, ശ്രേയ തൃശൂര്‍, ഡോക്ടര്‍ രജിത് കുമാര്‍, എല്‍സി, ശാന്ത കുമാരി, ബേബി മേഘ്‌ന സുമേഷ് (ടോപ് സിംഗര്‍ ഫെയിം), തുടങ്ങി നിരവധി താരങ്ങളാണ് ‘ഒരു ശ്രീലങ്കന്‍ സുന്ദരി’യില്‍ വേഷമിടുന്നത്.

വിനീത് ശ്രീനിവാസനും മധു ബാലകൃഷ്ണനും കൃഷ്ണദിയ, വൈഷ്ണവി, ഹരിണി, മേഘ്‌ന സുമേഷ് എന്നിവരും ഗാനങ്ങള്‍ ആലപിക്കുന്നു. ഛായാഗ്രാഹണം രജീഷ് രാമന്‍. ഒരു ശ്രീലങ്കന്‍ സുന്ദരിയുടെ സംഗീത സംവിധാനം രഞ്ജിനി സുധീരനും സുരേഷ് എരുമേലിയുമാണ് നിര്‍വഹിക്കുന്നത്.

അബുദാബി, ഗുരുവായൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രമായ ഒരു ശ്രീലങ്കന്‍ സുന്ദരിയുടെ ഗാന രചനയും നിര്‍വഹിച്ചിരിക്കുന്നത് കൃഷ്ണ പ്രിയദര്‍ശനാണ്. ചിത്രത്തിന്റെ കോസ്റ്റ്യൂം അറോഷിനിയും ബിസി എബിയുമാണ്. കലാസംവിധാനം അശില്‍, ഡിഫിന്‍ എന്നിവരാണ്. ‘ഒരു ശ്രീലങ്കന്‍ സുന്ദരി’ എന്ന ചിത്രത്തിന്റെ പിആര്‍ഒ എം കെ ഷെജിന്‍, ഡിജിറ്റല്‍ മീഡിയ വിഷന്‍ മീഡിയ കൊച്ചിന്‍ എന്നിവരാണ്.

ചായാഗ്രഹണം- രജീഷ് രാമന്‍. എഡിറ്റര്‍ അബു ജിയാദ്. ലിറിക്‌സ് കൃഷ്ണ പ്രിയദര്‍ശന്‍. സംഗീതം രഞ്ജിനി സുധീരന്‍,സുരേഷ് എരുമേലി. ആര്‍ട്ട് അശില്‍, ഡിഫിന്‍. കോസ്റ്റ്യൂംസ് അറോഷിനി, ബിസി എബി. അസോസിയേറ്റ് ഡയറക്ടര്‍സ് -ബിജുലാല്‍, അല്‍ഫോണ്‍സ അഫ്‌സല്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -എസ് മുരുകന്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് -ബിനീഷ്, മന്‍സൂര്‍. പോസ്റ്റര്‍ -അമീന്‍ ഹംസ.ബിജിഎം -ഷാജി ബി.,പി ആര്‍