അറിയാം 2024 ഓസ്‌കാര്‍ നോമിനേഷന്‍സ്!!

96ാമത് അക്കാദമി അവാര്‍ഡ് / ഓസ്‌കാര്‍ നോമിനേഷന്‍ പൂര്‍ത്തിയായ വേളയില്‍ ഏതൊക്കെ ചിത്രങ്ങള്‍ ആണ് ഇത്തവണ അവാര്‍ഡി നായിപരിഗണിക്കപ്പെടുന്നത് എന്ന് നോക്കാം. മികച്ച സംവിധായന് ഉള്‍പ്പടെ 13 നോമിനേഷനുകളുമായി ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ‘ഒപ്പെന്‍ഹെയ്മീര്‍’ എന്ന ചിത്രമാണ് മുന്‍ പന്തിയില്‍ ഉള്ളത്. തൊട്ടു പുറകെ 11 നോമിനേഷനുമായി ‘പുവര്‍ തിങ്ങ്സ്’ എന്ന ഫെമിനിസ്റ്റ് കോമഡി ഡ്രാമ ചിത്രമുണ്ട്. മൂന്നാം സ്ഥാനത്തു 10 നോമിനേഷനുമായി അമേരിക്കന്‍ ഹിസ്റ്റോറിക്കല്‍ ക്രൈം ഡ്രാമ ‘കില്ലേഴ്സ് ഓഫ് ഫ്ലവര്‍ മൂണ്‍’ ആണ് ഉള്ളത്.
മികച്ച നടന്‍
ബ്രാഡ്‌ലി കൂപ്പര്‍ – (മാസ്‌ട്രോ)
കോള്‍മാന്‍ ഡോമിംഗോ – (റസ്റ്റിന്‍)
പോള്‍ ജിയമാറ്റി (ദി ഹോള്ഡവസ്)
കീലിയന്‍ മര്‍ഫി (ഒപ്പെന്‍ഹെയ്മീര്‍)
ജെഫ്‌റി റൈറ്റ് ( അമേരിക്കന്‍ ഫിക്ഷന്‍)
തുടങ്ങിയവരും

മികച്ച നടി
അന്നേറ്റ ബെയ്‌നിങ് (ന്യാഡ്)
ലിലി ഗ്ലാഡ്സ്റ്റോണ്‍ (കില്ലേഴ്സ് ഓഫ് ഫ്ലവര്‍ മൂണ)
സാന്ദ്ര ഹ്യൂള്ളേര്‍ (അനാട്ടമി ഓഫ് എ ഫാള്‍)
ക്യാരി മുല്ലിഗന്‍ (മാസ്‌ട്രോ)
എമ്മ സ്റ്റോണ്‍ (പുവര്‍ തിങ്ങ്സ്)
എന്നിവരും ആണ് മാറ്റുരക്കുന്നത്.
മികച്ച സംവിധായകന്‍ പുരസ്‌കാരത്തിനായി
മാര്‍ട്ടിന്‍ സ്‌കോര്‍സി,
ക്രിസ്റ്റഫര്‍ നോളന്‍,
ലോഗോസ് ലാന്തിമോസ്,
ജോനാഥന്‍ ഗ്ലാസെര്‍,
ജസ്റ്റിന്‍ ട്രീറ്റ്, എന്നിവരും
മികച്ച ചിത്രത്തിനായി
അമേരിക്കന്‍ ഫിക്ഷന്‍, അനാട്ടമി ഓഫ് എ ഫാള്‍, ബാര്‍ബി, ദി ഹോള്‍ഡവേര്‍സ്
, കില്ലേഴ്സ് ഓഫ് ഫ്ലവര്‍ മൂണ്‍, മാസ്റ്ററോ, ഓപ്പന്‍ഹേയ്മീര്‍, പാസ്ററ് ലൈവ്സ്, പുവര്‍ തിങ്ങ്സ്, ദി സോണ്‍ ഓഫ് ഇന്റെരസ്റ് എന്നീ ചിത്രങ്ങളും മത്സരിക്കുന്നു. മാര്‍ച്ച് 10ന് ലോസ് ഏഞ്ചല്‍സ്, ല്ലേ ഡോള്‍ബി തിയേറ്ററില്‍ വച്ച് വിജയികളെ പ്രഖ്യാപിക്കും.