സപ്ത സാഗര്‍ധാച്ചേ ഇല്ലോ സൈഡ്- ബി ആമസോണ്‍ പ്രൈമില്‍!!

തിയറ്റേറുകളില്‍ മികച്ച അഭിപ്രായം നേടിയ വിജയ ചിത്രമായ സപ്ത സാഗര്‍ധാച്ചേ ഇല്ലോ സൈഡ് – ബി ഇപ്പോള്‍ ആമസോണ്‍ പ്രൈമില്‍. ജനുവരി മാസം 26 നാണ് ചിത്രം ഒടിടി യില്‍ റിലീസ് ആയത്. സപ്ത സാഗര ധാച്ചേ ഇല്ലോ സൈഡ് – എ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം.

മലയാളികള്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായ കന്നഡ നായകന്‍ രക്ഷിത് ഷെട്ടി ആണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. രക്ഷിത് നൊപ്പം രുക്മണി വസന്ത്, ചൈത്ര ജെ ആചാര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. പ്രശസ്ത സംവിധായകനായ ഹേമന്ത് എം റാവു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ചരന്‍ രാജ്. പ്രണയത്തിനും സംഗീതത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ വന്‍ സ്വീകാര്യത ആണ് നേടിക്കൊണ്ടിരിക്കുന്നത്.