ചിത്രീകരണത്തിന് മുൻപേ അജിത്ത് വിഘ്‌നേശ് ശിവൻ ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് വിറ്റുപോയി

അജിത്തിനെ നായകനാക്കി വിഘ്നേശ് ശിവൻ ഒരുക്കുന്ന പുതിയ ചിത്രം നേരത്തെ തന്നെ പ്രഖ്യാപിച്ചിച്ചതാണ്. സിനിമയ്ക്ക് താൽക്കാലികമായി എകെ 62 എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയിൽ നായികയാവുന്നത് തൃഷയായിരുക്കും എന്നുള്ള വാർത്തകൾ വന്നിരുന്നു. ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ്…

അജിത്തിനെ നായകനാക്കി വിഘ്നേശ് ശിവൻ ഒരുക്കുന്ന പുതിയ ചിത്രം നേരത്തെ തന്നെ പ്രഖ്യാപിച്ചിച്ചതാണ്. സിനിമയ്ക്ക് താൽക്കാലികമായി എകെ 62 എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയിൽ നായികയാവുന്നത് തൃഷയായിരുക്കും എന്നുള്ള വാർത്തകൾ വന്നിരുന്നു. ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് വിറ്റുപോയതിനെ കുറിച്ചാണ് പുതിയ വാർത്ത.

എകെ 62 എന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സാണ് സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ എത്ര രൂപയ്ക്കാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയത് എന്ന പുറത്ത് വിട്ടിട്ടില്ല. ചിത്രീകരണത്തിന് മുൻപേയാണ് ടിടി റൈറ്റ്‌സ് വിറ്റുപോയിരിക്കുന്നത്. ജനുവരി 17ന് ചിത്രത്തിന് തുടക്കമാകും എന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ.

എകെ62 വിന്റെ സംഗീത സംവിധായകൻ അനിരുദ്ധ രവിചന്ദറാണ് . ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമിക്കുന്നത്. എകെ 62 എന്ന സിനിമയെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. തുനിവ് റിലീസിനു ശേഷമായിരിക്കും എകെ 62 ആരംഭിക്കുക എന്ന് സംവിധായകൻ വിഘ്നേശ് ശിവൻ പറഞ്ഞിരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്ത തുനിവ് നൂറ് കോടി ക്ലബിൽ എത്തിയിരിക്കുകയാണ്. മഞ്ജു വാര്യരാണ് തുനിവിലെ നായിക. ബോണി കപൂറാണ് തുനിവ് നിർമിച്ചിരിക്കുന്നത്.