എനിക്ക് മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ വളരെ പേടിയാണ് അലൻസിയർ 

‘ദയ’  എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടൻ ആയിരുന്നു അലൻസിയാർ. എന്നാൽ മഹേഷിന്റെ പ്രതികാരം എന്ന ചിത്രം ആയിരുന്നു തന്റെ കരിയർ മാറ്റി മറിച്ച ചിത്രം, നിരവധി താരങ്ങൾ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത് ഒരുപാടു…

‘ദയ’  എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടൻ ആയിരുന്നു അലൻസിയാർ. എന്നാൽ മഹേഷിന്റെ പ്രതികാരം എന്ന ചിത്രം ആയിരുന്നു തന്റെ കരിയർ മാറ്റി മറിച്ച ചിത്രം, നിരവധി താരങ്ങൾ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത് ഒരുപാടു പേടി ആണെന്നുള്ള കാര്യം പറഞ്ഞിട്ടുണ്ട്, എന്നാൽ അതുപോലൊരു അനുഭവം ആണ് നടൻ പറയുന്നത്, മമ്മൂട്ടിയെ കുറിച്ച് നടൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെധ ആകുന്നത്.

താൻ ആദ്യമായി മമ്മൂട്ടിയെ  കാണുന്നതും, അതുപോലെ ഒന്നിച്ചു അഭിനയിച്ചതും കസബ എന്ന സിനിമയിലാണ്. എനിക്ക് വളരെ പേടിയാണ് അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ, അത് പലപ്പോഴും താരം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ളതാണ്. കസബ എന്ന  ചിത്രത്തിൽ അഭിനയിക്കാൻ ചെല്ലുമ്പോൾ ആണ് താൻ അറിയുന്നത് അദ്ദേഹം കാരണം ആണ് ആ ചിത്രത്തിൽ തനിക്കു അവസരം ലഭിച്ചതെന്ന് അലൻസിയർ പറയുന്നു.

എനിക്ക്  ഒരുപാട് പേടിയുള്ള ആ നടൻ തന്നെ കസ്ബയിൽ സജസ്റ്റ് ചെയ്യ്തു എന്നറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി അലന്സിയര് പറഞ്ഞു. മഹേഷിന്റെ പ്രതികാരം എന്ന ചിത്രം കണ്ടിട്ട് ആണ് അദേഹം എന്നെ ഈ ചിത്രത്തിലേക്ക് വിളിപ്പിച്ചത്. അന്ന് മംഗലാപുരത്തു ഞാൻ ചെന്നപ്പോൾ ശരിക്കും ഞാൻ പേടിച്ച ഒരു വ്യക്തിയല്ല അവിടെ കണ്ടത്, അദ്ദേഹം എന്നെ കണ്ടപ്പോൾ തന്നെ എന്നോട് പറഞ്ഞു ഞാൻ മമ്മൂട്ടി, സത്യത്തിൽ അത് എനിക്ക് വലിയ ഷോക്ക് ആയി പോയി, ഇത്രയും  നല്ല ഒരു സൂപ്പർസ്റ്റാർ ഇങ്ങനെ ഒരു വാചകം ഉണ്ടാകുമെന്നു ഒരിക്കലും ചിന്തിച്ചില്ല, അതുപോലെ ഏതു ചിത്രത്തിലും തന്നോടൊപ്പം നിൽക്കുന്ന ആക്ടറുടെ കാര്യം വളരെ കൃത്യമായി ആണ് അദ്ദേഹം ശ്രെദ്ധിക്കുന്നത് അലന്സിയര് പറയുന്നു