തന്ത്രികുടുംബത്തിൽ ജനിച്ചാൽ അയ്യപ്പനെ തഴുകാൻ കഴിയില്ല! പകരം മല അരയ കുടുംബത്തിൽ ജനിക്കണം, സുരേഷ് ഗോപിയോട് പി കെ സജീവ് 

കഴിഞ്ഞ ദിവസമായിരുന്നു നടനും, ബി ജെ പി നേതാവുമായ സുരേഷ് ഗോപി തനിക്ക് അയ്യപ്പനെ തഴുകാനായി താഴ്‌മൺ തന്ത്രി കുടുംബത്തിൽ അടുത്ത ജന്മം ജനിക്കണമെന്ന് ആഗ്രഹം പറഞ്ഞിരുന്നത്, ഇതിൻെറ പേരിൽ നിരവധി വിമർശനങ്ങൾ താരത്തിന് ഉണ്ടാകുകയും ചെയ്യ്തു, ഇപ്പോൾ മല അരയമഹാ  സഭ സെക്രട്ടറി പി കെ സജീവൻ സുരേഷ് ഗോപിയോട് ഇതിനെ കുറിച്ച് തന്റെ ഫേസ് ബൂക്കിലൂടെ പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.

തന്ത്രി കുടുംബത്തിൽ ജനിച്ചാൽ അയ്യപ്പനെ തഴുകാൻ കഴിയില്ല അതിനെ മലയ അരയ കുടുംബത്തിൽ ജനിക്കണം. അയ്യപ്പനെ കെട്ടിപിടിക്കാനായി സുരേഷ് ഗോപി തന്ത്രി കുടുബത്തിൽ ജനിച്ചിട്ട് കാര്യമില്ല പകരം മലയ അരയ കുടുംബത്തിൽ ജനിക്കണം, അങ്ങനെ ഞങ്ങളുടെ കുടുംബത്തിലേക്ക് പിറക്കാൻ ഞങ്ങൾ അങ്ങയെ ക്ഷണിക്കുന്നു.

18 മലകളുടെ അധിപതികളാണ് മലയ അരയ സമൂഹം. ശബരിമല നിർമിച്ചതും അതിന്റെ വികസനം നടത്തിയതും അവരാണ്. കരിമല അരയൻ ആയിരുന്നു ശബരിമല അമ്പലത്തിലെ ആദ്യ പൂജാരിയും, പഞ്ചാലങ്കാര പൂജാവിധികളും, തേനാഭിഷേകം നിശ്‌ചയിച്ചതും. എന്നാൽ അമ്പലത്തിലെ വരുമാനം കൂടിയപ്പോൾ സർക്കാരും, രാജാവും കൈവശപ്പെടുത്തുക ആയിരുന്നു. ഇന്ന് ക്ഷേത്ര൦ നിർമ്മിച്ച ആളുകൾ പുറത്തു, ഇന്നവരുടെ കുലദൈവത്തിനെ ഒരു വിളക്ക് പോലും കത്തിക്കാൻ അനുവദിക്കുന്നില്ല, ഇനിയും ഇതിനെല്ലാം അനുവാദം ലഭിക്കുന്നതിനായി സുരേഷ് ഗോപി അങ്ങ് ഈ മലയ അരയ കുടുംബത്തിൽ വന്നു പിറക്കണമെന്നു ആഗ്രഹിക്കുന്നത്.