സൂരജിന്റെ പിന്മാറ്റം പരമ്പരയെ ബാധിച്ചത് വലിയ രീതിയിൽ!

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോട് മുന്നേറിക്കൊണ്ടിരിക്കുന്നു പരമ്പര ആണ് പാടാത്ത പൈങ്കിളി. റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഏഷ്യാനെറ്റിൽ  വന്നതോടെ സീരിയലുകളുടെ റേറ്റിങ്ങിനെ അത് ബാധിക്കുമോ എന്ന പേടിയിൽ ആയിരുന്നു പരമ്പരകളുടെ അണിയറ പ്രവർത്തകർ.…

padatha painkili rating

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോട് മുന്നേറിക്കൊണ്ടിരിക്കുന്നു പരമ്പര ആണ് പാടാത്ത പൈങ്കിളി. റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഏഷ്യാനെറ്റിൽ  വന്നതോടെ സീരിയലുകളുടെ റേറ്റിങ്ങിനെ അത് ബാധിക്കുമോ എന്ന പേടിയിൽ ആയിരുന്നു പരമ്പരകളുടെ അണിയറ പ്രവർത്തകർ. എന്നാൽ കാര്യമായ മാറ്റങ്ങൾ ഒന്നും സീരിയലുകളുടെ റേറ്റിങ്ങിൽ ഉണ്ടായിട്ടില്ല. ഇത്തവണയും ആദായ അഞ്ചിൽ ഏഷ്യാനെറ്റിലെ പരമ്പരകൾ തന്നെ ഇടം പിടിച്ചിരിക്കുകയാണ്. എല്ലാ തവണയും റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്താൻ മത്സരിക്കുന്നത് സാന്ത്വനം സീരിയലും കുടുംബ വിളക്കും ആയിരുന്നു. ഇവർ തമ്മിൽ ആയിരുന്നു മത്സരം നടന്നു കൊണ്ടിരുന്നത്. മുൻപത്തെ ആഴ്ചത്തെ ടി ആർ പി റേറ്റിങ്ങിൽ കുടുംബ വിളക്ക് ആയിരുന്നു ഒന്നാം സ്ഥാനം നേടിയിരുന്നത്. എന്നാൽ സ്വാന്തനത്തെയും കുടുംബ വിളക്കിനെയും പിന്നിൽ ആക്കിക്കൊണ്ട് പാടത്ത പൈങ്കിളി ആണ് കഴിഞ്ഞ ആഴ്ച്ച റേറ്റിങ്ങിൽ ഒന്നാം സ്ഥാനം നേടിയിരുന്നത്.

എന്നാൽ ഇപ്പോൾ വന്ന ഏറ്റവും പുതിയ ടി ആർ പി റേറ്റിങ്ങിൽ പാടാത്ത പൈങ്കിളി പിന്നിൽ പോയിരിക്കുകയാണ്. സംഭവ ബഹുലമായ രംഗങ്ങളിൽ കൂടിയാണ് കഴിഞ്ഞ ആഴ്ച പരമ്പര കടന്നു പോയത്. പരമ്പരയിലെ നായകനായ ദേവയായി എത്തിയത് സൂരജ് ആയിരുന്നു. എന്നാൽ സൂരജിന്റെ അപ്രതീക്ഷിതമായ പിന്മാറ്റം വലിയ തിരിച്ചടിയാണ് പരമ്പരയ്ക്ക് ഉണ്ടാക്കിയത്. ആരോഗ്യ പ്രേഷണങ്ങളെ തുടർന്നാണ് സൂരജ് പിന്മാറിയിരുന്നത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡുകളിൽ പുതിയ ദേവയായി  താരത്തെയും കാണിച്ചിരുന്നു. നായികയായ കണ്മണിയും നായകനായ ദേവയും കുറെ ദിവസങ്ങൾക്ക് ശേഷം ഒന്നിച്ചു കാണുന്ന രംഗങ്ങൾ ഒക്കെ ആയിരുന്നു കഴിഞ്ഞ ആഴ്ചയിൽ പരമ്പരയിൽ ഉണ്ടായിരുന്നത്. എന്നിട്ട് കൂടിയും പരമ്പര ടി ആർ പി റേറ്റിങ്ങിൽ പിന്നിൽ പോയിരിക്കുകയാണ്.

പരമ്പരയിലെ സൂരജിന്റെ പിന്മാറ്റം ജനങ്ങൾക്ക് അംഗീകരിക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല എന്നതിന്റെ തെളിവാണ് ടി ആർ പി റേറ്റിങ്ങിൽ പരമ്പരയ്ക്ക് ലഭിച്ച ഈ തിരിച്ചടി. പുതിയ താരത്തെ അംഗീകരിക്കാൻ പ്രേക്ഷകർക്ക് സമയം എടുക്കും. അത് വരെ പരമ്പരയ്ക്ക് വിചാരിക്കുന്ന അത്ര സ്വീകാര്യത ലഭിക്കില്ല എന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്.