മമ്മൂട്ടി എന്ന നടന് പത്മഭൂഷൺ ആവശ്യമുണ്ടോ?

ഈ തവണയും നടൻ മമ്മൂട്ടിക്ക് പത്മഭൂഷൺ ലഭിക്കാതെ പോയതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു, റിപ്പബ്ലിക്ക് ദിനത്തിൽ പത്മപുരസ്കാരങ്ങളുടെ കൂട്ടത്തിൽ ഒരു താമര മാത്രം കുറഞ്ഞത് മലയാളികളെ എല്ലാവരെയും ചൊടിപ്പിച്ച കാര്യമാണ്, നടൻ മമ്മൂട്ടിക്ക് പത്മ ഭൂഷൺ ആവശ്യമുണ്ടോ എന്ന തലത്തിൽ ആയിരിക്കുമോ ഇങ്ങനൊരു കാര്യമുണ്ടായത് , എന്നാൽ നടനെ പത്മഭൂഷൺ ലഭിക്കാഞ്ഞതിനെ പേരിൽ വി ഡി സതീശൻ കടുത്ത വിമർശനങ്ങൾ ഉയർത്തിക്കൊണ്ടു വന്നിരുന്നു.

എന്നാൽ ഇതൊരു സാധാരണ മലയാളികളോട് ചോദിക്കുവാണെങ്കിൽ ഉടൻ അവർ പറയുന്നത് എന്നേ പുള്ളിക്ക് ഇത് ലഭിക്കേണ്ടതായിരുന്നു എന്നായിരിക്കും, അത് അദ്ദേഹത്തിന് പണ്ടായാലും, ഇന്നായാലും കിട്ടിയില്ല, അദ്ദേത്തിനെ പത്മഭൂഷൺ ലഭിക്കുന്ന കാര്യത്തിൽ അദ്ദേഹത്തിന്റെ ശത്രുക്കൾക്ക് പോലും ഒരു എതിരഭിപ്രായം ഉണ്ടാകില്ല യെന്നതാണ് സത്യം.

അദ്ദേഹത്തിന്റെ അഭിനയത്തിന് എന്നോ ലഭിക്കേണ്ട അവാർഡ് പക്ഷെ ഇതുവരെയും ലഭിച്ചിട്ടില്ല എന്നത് വളരെ വിഷമകരമാണ്, എന്നാൽ അദ്ദേഹത്തിന് പദ്മഭൂഷൺ ലഭിച്ചില്ല എന്ന കരുതി ആ നടന്റെ മാറ്റ് ഒരിക്കലും കുറിയുന്നില്ല എന്നതാണ് വാസ്തവം, ഈ പുരസ്കാരത്തിനപ്പുറം വളർന്നു വന്ന ഒരു മെഗാസ്റ്റാർ ആണ് മമ്മൂട്ടി എന്ന അതുല്യ പ്രതിഭ ,  നടൻ മമ്മൂട്ടിക്ക്ശ മാത്രമല്ല അങ്ങനെ എത്രയോ മഹാന്മാർ ക്ക് ഇതൊരു അനുഭവം,എന്നാൽ    ഇങ്ങനെ നോക്കുകുത്തികളായി നിൽക്കേണ്ടി വരുന്നത്  മലയാള സിനിമയുടെ ഒരു ഗതികേട് തന്നെയാണ്