പ്രേക്ഷകരെ രസിപ്പിക്കാൻ പാപ്പച്ചൻ എത്തുന്നു! ‘പാപ്പച്ചൻ ഒളിവിലാണ്’ ഉടൻ റിലീസിനെത്തുന്നു   

സിന്റോ ആന്റണി സംവിധാനം വും കഥയും ഒരുക്കിയ സൈജു കുറിപ്പ് നായകനായ ‘പാപ്പച്ചൻ ഒളിവിലാണ്’ഉടൻ തീയറ്ററുകളിൽ എത്തുന്നു, ചിത്രത്തിന്റെ ടീസറും, ട്രയിലറും ഇതിനോടകം തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു, അതെ നിലവാരത്തിൽ തന്നെ…

സിന്റോ ആന്റണി സംവിധാനം വും കഥയും ഒരുക്കിയ സൈജു കുറിപ്പ് നായകനായ ‘പാപ്പച്ചൻ ഒളിവിലാണ്’ഉടൻ തീയറ്ററുകളിൽ എത്തുന്നു, ചിത്രത്തിന്റെ ടീസറും, ട്രയിലറും ഇതിനോടകം തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു, അതെ നിലവാരത്തിൽ തന്നെ ചിത്രവും പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് വിശ്വാസത്തിലാണ് അണിയറപ്രവര്തകര്,  തോമസ് തിരുവല്ല ഫിലിംസ് ബാനറിൽ തോമസ് തിരുവല്ല ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഒരു മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ പാപ്പച്ചൻ എന്ന ലോറി ഡ്രൈവറിന്റെ വ്യക്തിജീവിതത്തിൽ അണിഞ്ഞൊരുങ്ങുന്ന മാനസിക സംഘര്ഷങ്ങളുടെ കഥയാണ്ഒരു കോമഡി രീതിയിലാണ്  ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ ദർശനയും സ്രിന്ധയുമാണ് നായികമാരായി  എത്തുന്നത് ഇവരെ കൂടാതെ ചിത്രത്തിൽ അജു വര്ഗീസ്, ജോണി ആന്റണി, ജഗദീഷ്, വിജയ രാഘവൻ കോട്ടയം നസീർ, വീണ നായർ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.

ചിത്രത്തിന്റെ സംഗീതം നിർവഹിച്ചത് ഔസേപ്പച്ചൻ ആണ്, ചിത്രത്തിലെ കയ്യെത്തും ദൂരത്തെ,മുത്തുകുടമാനം , പുണ്യാമഹാ സാനിധേ തുടങ്ങിയ ഗാനങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആയ ഗാനങ്ങൾ ആണ്. ഗാനങ്ങൾ രചിച്ചത് ബി ഹരിനാരായണനും, സിന്റോ സണ്ണിയുമാണ്.