നിങ്ങൾ എല്ലാവരും ചേർന്ന് എന്നെ രണ്ടാമതും വിവാഹ കഴിപ്പിക്കാനുള്ള ശ്രമത്തിൽ ആണോ? - മലയാളം ന്യൂസ് പോർട്ടൽ
Film News

നിങ്ങൾ എല്ലാവരും ചേർന്ന് എന്നെ രണ്ടാമതും വിവാഹ കഴിപ്പിക്കാനുള്ള ശ്രമത്തിൽ ആണോ?

parava album

ടിക്ക് ടോക്കിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ അറിയപ്പെടുന്ന ധന്യ എസ് രാജേഷ്. താരം വളരെ പെട്ടന്നാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. ടിക്ക് ടോക്കിൽ കൂടിയാണ് താരം പ്രശസ്തി നേടിയതെങ്കിലും ശേഷം മോഡലിംഗ് രംഗത്തേക്കും താരം ചുവട് വെയ്ക്കുകയായിരുന്നു. ഒരിക്കൽ ലൈവിൽ എത്തിയ താരത്തിനോട് മോശമായ രീതിയിൽ സംസാരിച്ച ഒരു ഞരമ്പ് രോഗിക്ക് എല്ലാവരും കേൾക്കെ തെറി വിളിച്ചുകൊണ്ടാണ് താരം മറുപടി കൊടുത്തത്. ആ സംഭവത്തിന് ശേഷം താരത്തിന് വിമർശകരും ഏറെയാണ്. എന്നാലും തന്റെ അഭിപ്രായങ്ങൾ ആരുടെ മുന്നിലും തുറന്ന് പറയാനും താരത്തിന് മടിയില്ലായിരുന്നു.

എന്നാൽ ഇപ്പോൾ  ധന്യ ലൈവിൽ എത്തി പറഞ്ഞ  ചില കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. അടുത്തിടെ ആയിരുന്നു ധന്യയും അരുൺ സ്മോക്കിയും ചേർന്ന് അഭിനയിച്ച പറവ എന്ന ആൽബം സോങ് ഇറങ്ങുന്നത്. എന്നാൽ ഈ ആൽബത്തിനെതിരെ മോശം കമെന്റുകൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത് എന്നും എന്റെ വിവാഹം വീണ്ടും കഴിഞ്ഞു എന്ന തരത്തിലെ കമെന്റുകളും ആളുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നു എന്നും ഒക്കെ ലൈവിൽ എത്തി ധന്യ പറഞ്ഞിരുന്നു. ഈ ആൽബം ധന്യയുടെ സേവ് ദി ഡേറ്റ് ആണെന്ന് ആളുകൾ പ്രചരിപ്പിച്ചു എന്നാണ് ധന്യ പറയുന്നത്. നിങ്ങൾ തന്നെ അല്ലെ കുറച്ച് നാളുകൾക്ക് മുൻപ് എന്റെ കല്യാണം കഴിഞ്ഞു എന്ന് പറഞ്ഞുണ്ടാക്കിയത്. പിന്നെ ഇപ്പോൾ ഇത് സേവ് ദി ഡേറ്റ് ആണെന്ന് പറയുന്നത് എന്റെ രണ്ടാം കല്യാണത്തിന്റേത് ആണോ എന്നാണ് ധന്യ ചോദിക്കുന്നത്.
എന്നാൽ ആൽബത്തിന് ആ രീതിയിൽ ഉള്ള മോശം കമെന്റുകൾ ഒന്നും ലഭിച്ചിട്ടില്ല. ആൽബം ഇതിനോടകം തന്നെ അഞ്ചു ലക്ഷത്തിൽ കൂടുതൽ ആളുകൾ ആണ് കണ്ടത്. എല്ലാവരും ഇരുവരുടെയും അഭിനയത്തെ അഭിനന്ദിച്ചുകൊണ്ടാണ് എത്തിയിരിക്കുന്നത്. മോശം അഭിപ്രായം ആരും പറഞ്ഞിട്ടില്ല എന്നും വ്യൂ കൂട്ടാനുള്ള ധന്യയുടെ അടവാണ് ഈ ലൈവ് എന്നുമായാണ് വിഡിയോയിൽ കമെന്റുകൾ വരുന്നത്.
Join Our WhatsApp Group

Trending

To Top
Don`t copy text!