ന്യുമോണിയ ബീനയുടെ ശ്വാസകോശത്തെ ബാധിച്ചു, കാര്യങ്ങൾ കൈവിട്ട് പോകുമെന്നറിഞ്ഞപ്പോൾ തുറന്ന് പറഞ്ഞു! - മലയാളം ന്യൂസ് പോർട്ടൽ
Film News

ന്യുമോണിയ ബീനയുടെ ശ്വാസകോശത്തെ ബാധിച്ചു, കാര്യങ്ങൾ കൈവിട്ട് പോകുമെന്നറിഞ്ഞപ്പോൾ തുറന്ന് പറഞ്ഞു!

manoj kumar about beena antony

കഴിഞ്ഞ ദിവസം ആണ് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ബീന ആന്റണി ആശുപത്രിയിൽ ആണെന്ന് ഭർത്താവ് മനോജ്ഉം മകനും പ്രേക്ഷകരോട് പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് മനോജ് ഈ കാര്യം തുറന്ന് പറഞ്ഞത്. അവൾ തിരിച്ച് വരുമെന്ന് പറഞ്ഞു പൊട്ടി കരഞ്ഞ മനോജിന്റെ വീഡിയോ വളരെ പെട്ടന്നായിരുന്നു ശ്രദ്ധ നേടിയത്. കോവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞെങ്കിലും ബീനയ്ക്ക് ന്യുമോണിയ കൂടി ബാധിച്ചിരുന്നു. ന്യുമോണിയ അവളുടെ ശ്വാസകോശത്തിൽ പിടി മുറുക്കിയ കാര്യം ആദ്യം അവളിൽ നിന്നും മകനിൽ നിന്നും താൻ മറച്ചു വെച്ചെങ്കിലും കാര്യങ്ങൾ കൈവിട്ട അവസ്ഥ വന്നപ്പോൾ തുറന്ന് പറയുകയായിരുന്നുവീണെന്നും മനോജ് പറഞ്ഞു. കൂടെ ജോലി ചെയ്യുന്ന സഹ പ്രവർത്തകയ്ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞപ്പോൾ തന്നെ ബീന സെല്ഫ് ക്വാറന്റൈനിൽ പ്രവേശിച്ചുവെന്നും ആദ്യം ആന്റിജൻ ടെസ്റ്റ് ചെയ്തപ്പോൾ നെഗറ്റീവ് ആണെന്ന് പറഞ്ഞുവെങ്കിലും ആർ ടി പി സി ആർ ചെയ്തപ്പോൾ പോസിറ്റീവ് ആണെന്ന് അറിയുകയായിരുന്നു. manoj kumar

വീട്ടിൽ തന്നെ ബീന ക്വാറന്റൈനിൽ ആയിരുന്നുവെങ്കിലും ശ്വാസ മുട്ടലിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ വളരെ വേഗം തന്നെ സ്ഥിതി വഷളായെന്നും എന്നാൽ ഇപ്പോൾ കാര്യങ്ങൾ ഒക്കെ ശരിയായി വരുന്നുവെന്നും ബീന അപകടനില തരണം ചെയ്തുവെന്നുമാണ് മനോജ് കുമാർ പറഞ്ഞത്. ചേച്ചിയുടെ മകൻ കോവിഡ് ബാധിച്ച് മരിച്ചിട്ട് ആറു മാസങ്ങൾ മാത്രമേ ആയിട്ടുള്ളു. അവൾ ഇപ്പോഴും ആ ദുഃഖത്തിൽ നിന്ന് കരകയറിയിട്ടില്ല. അത് കൊണ്ടാണ് അവൾക്ക് ന്യുമോണിയ ബാധിച്ച വിവരം ഞാൻ അവളിൽ നിന്ന് മറച്ചു വെച്ചത്. കഴിഞ്ഞ ഒരു ആഴ്ചയായി ഞാനും എന്റെ കുടുംബവും മാനസികമായി വളരെ വലിയ സമ്മർദത്തിൽ കൂടിയാണ് കടന്നു പോകുന്നതെന്നും ഈ സമ്മർദ്ദം തങ്ങൾക്ക് താങ്ങാൻ കഴിയുന്നില്ല എന്നും പറഞ്ഞു പൊട്ടിക്കരയുകയും ചെയ്യുകയായിരുന്നു മനോജ്.

 

 

 

 

 

 

 

 

 

Trending

To Top