പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് കീഴടക്കി 'പണ്ടത്തെ ആമിന' ആൽബം! - മലയാളം ന്യൂസ് പോർട്ടൽ
Film News

പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് കീഴടക്കി ‘പണ്ടത്തെ ആമിന’ ആൽബം!

pandathe amina lyrical song

ഓരോ പെരുന്നാൾ കാലം ആകുമ്പോഴും മനോഹരമായ ആൽബം ഗാനങ്ങൾ ഇറങ്ങുന്നത് പതിവാണ്. ഇവയൊക്കെ കുറഞ്ഞ സമയം കൊണ്ട് ആരാധകരെ സ്വന്തമാക്കാറുമുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് ആളുകൾ ഈ ഗാനങ്ങൾ പാടുന്നത് പതിവാണ്. ഈ കുറി പെരുന്നാളിനും ആ പതിവ് തെറ്റിക്കാതെ വളരെ മനോഹരമായ ഒരു ആൽബം സോങ് ഇറങ്ങിയിരിക്കുകയാണ്. പണ്ടത്തെ ആമിന എന്ന ആൽബം പുറത്തിറങ്ങിയിട്ട് മണിക്കൂറുകൾ മാത്രമേ ആകുന്നുള്ളു. എന്നാൽ ഈ ചുരുങ്ങിയ  സമയം കൊണ്ട് ഗാനം ആരാധക ശ്രദ്ധ നേടിയിരിക്കുകയാണ്. അഫ്സൽ യൂസഫ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച അഭിപ്രായങ്ങളുടെ ഗാനം യൂട്യൂബിൽ ശ്രദ്ധ നേടുകയാണ്.  നിരവധി പേരാണ് ആൽബം ഇതിനോടകം കണ്ടു കഴിഞ്ഞിരിക്കുന്നത്.

അജീഷ് ദാസന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അഫ്‌സൽ യൂസഫ് ആണ്. അവനീർ എന്റെർറ്റൈന്മെന്റ്സ് എന്ന പ്രമുഖ യൂട്യൂബ് ചാനൽ ആണ് ഗാനം പുറത്ത് വിട്ടിരിക്കുന്നത്. ഇർഷാദ് എം ഹസ്സൻ ആണ് ആൽബം നിർമ്മിച്ചിരിക്കുന്നത്. അവനീർ ടെക്നോളജിയുടെ ബാനറിൽ ഒരുക്കിയിരിക്കുന്ന  ഗാനത്തിന് പിന്നിൽ കുറച്ച് യുവാക്കളുടെ കഷ്ട്ടപാട് തന്നെ ഉണ്ട്. പെരുന്നാളിനോട് അനുബന്ധിച്ച് കുറച്ച് മണിക്കൂറുകൾക്ക് മുൻപാണ് ഗാനം പുറത്ത് വിട്ടത്. ഈ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി കമെന്റുകൾ ആണ് ഗാനത്തിന് ലഭിക്കുന്നത്.

‘ഹൃദയത്തിൽ നിന്നും ഉതിർന്നു വീണ വരികൾ …. കേൾക്കും തോറും ഹൃദയം ആർദ്രമാക്കുന്ന വരികൾ … അഭിനന്ദനങ്ങൾ പ്രീയ അജീഷ് … കൂട്ടുകാർക്കും, മനോഹരമായ വരികള്‍…സംഗീതവും…., അജേഷേട്ടാ വരികൾ സൂപ്പർ’ തുടങ്ങി നിരവധി പോസിറ്റീവ് കമെന്റുകൾ ആണ് ആൽബത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ആൽബംകാണാം,

Join Our WhatsApp Group

Trending

To Top
Don`t copy text!