കലാലയ പ്രണയത്തിന്റെ നഷ്ടം പറയാതെ പോയ പ്രണയം ശ്രദ്ധ നേടുന്നു !!

പലപ്പോഴും നമ്മുടെ പ്രണയം പറയാതെ പോകുന്നത് നമ്മുടെ തെറ്റു തന്നെയാണ്..എന്നാൽ എല്ലാം അവസാനിച്ചു എന്നു കരുതുന്നെടുത് നിന്നും ഒരു തുടക്കമുണ്ട്.. നമ്മൾ പോലും അറിയാതെ നമ്മളെ സ്നേഹിക്കുന്ന ഒരാൾ നമ്മൾക്കായി ഇനി എന്നെന്നും… പലപ്പോഴും…

പലപ്പോഴും നമ്മുടെ പ്രണയം പറയാതെ പോകുന്നത് നമ്മുടെ തെറ്റു തന്നെയാണ്..എന്നാൽ എല്ലാം അവസാനിച്ചു എന്നു കരുതുന്നെടുത് നിന്നും ഒരു തുടക്കമുണ്ട്.. നമ്മൾ പോലും അറിയാതെ നമ്മളെ സ്നേഹിക്കുന്ന ഒരാൾ നമ്മൾക്കായി ഇനി എന്നെന്നും… പലപ്പോഴും പലരുടെയും പ്രണയം നഷ്ടങ്ങൾ ആകാം അല്ലേൽ വിജയത്തിൽ കലാശിക്കാം എന്നൊക്കെ.. എന്നാലും ഇതിനു രണ്ടിനും ഉള്ളിൽ ഒരു തരത്തിൽ വിങ്ങലും ഒരു തരത്തിൽ സുഖങ്ങളും ഉണ്ട്.. നഷ്ടങ്ങളുടെ വഴിയേ പോകുന്നവർക്കായും പുതുപ്രണയത്തിൻ വഴിയേ സഞ്ചരിക്കുന്നവർക്കായും..

പ്രണയദിനത്തിൽ പ്രശസ്ത കവി എ. വി പ്രവീന്റെ വരികൾക്ക് ജോബിൻ തച്ചിൽ സംഗീതം ഒരുക്കി ആലാപനം നിർവഹിച്ച്,അരുൺ കുമാരന്റെ സംഗീതത്തിൽ ഇന്ദ്രജിത്ത് ആർ സംവിധാനം ചെയ്ത പുതിയ പ്രണയ ആൽബം സോങ് ” പറയാൻ മറന്ന പ്രണയം ” റിലീസ് ആയി.. ജോബിൻ മ്യൂസിക് നോട്സ് വഴിയായിരുന്നു റിലീസ് ഒരുങ്ങിയത്.. സൂരജ് എസ് ആണ് ഛായാഗ്രഹണം നിർവഹിച്ചത്. അഖിൽ നായർ , ആര്യ, അരുൺ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.. ശാസ്താംക്കോട്ട ഡി.ബി കോളേജ് , തടാക തീരം, കരുനാഗപ്പള്ളി , അഴീക്കൽ , സെന്റ് ഗ്രീഗോറിയോസ് സെൻട്രൽ സ്കൂൾ തുടങ്ങിയവ യായിരുന്നു ലൊക്കേഷൻ…കലാലയ പ്രണയത്തിൻ നഷ്ടങ്ങളെ പറ്റി എപ്പോൾ എങ്കിലും ഓർക്കുന്നവർ ആണ് നിങ്ങൾ എങ്കിൽ ഉറപ്പായും പറയാതെ പോയ പ്രണയം ഇഷ്ടമാകും..