തൂവെള്ള നിറത്തിൽ മാലാഖയെ പോലെ ഐശ്വര്യ ; ഐശ്വര്യയിൽ കണ്ണുടക്കി ഫാഷൻ ലോകം !

സൗന്ദര്യം എന്ന് പറഞ്ഞാൽ അത് ഐശ്വര്യ റായ് ആണ് ഇന്ത്യക്കാർക്ക്. കാരണം അത്രമാത്രം സൗന്ദര്യമുള്ള മറ്റൊരു സ്ത്രീയെ കണ്ടിട്ടില്ല, ഇനി കണ്ടാലും സൗന്ദര്യം എന്ന് പറഞ്ഞാൽ ഐശ്വര്യ റായ് തന്നെയാണ് ഭാരത ജനതയ്ക്ക്. ലോക…

സൗന്ദര്യം എന്ന് പറഞ്ഞാൽ അത് ഐശ്വര്യ റായ് ആണ് ഇന്ത്യക്കാർക്ക്. കാരണം അത്രമാത്രം സൗന്ദര്യമുള്ള മറ്റൊരു സ്ത്രീയെ കണ്ടിട്ടില്ല, ഇനി കണ്ടാലും സൗന്ദര്യം എന്ന് പറഞ്ഞാൽ ഐശ്വര്യ റായ് തന്നെയാണ് ഭാരത ജനതയ്ക്ക്. ലോക സുന്ദരി പട്ടം കരസ്ഥമാക്കിയ ഐശ്വര്യ റായ് മോഡലിംഗിലൂടെയാണ് അഭിനയ ലോകത്തേയ്ക്ക് എത്തിയത്. തുടന്ന് നിരവധി ഹിറ്റ് ചലച്ചിത്രങ്ങൾ.സൗത്ത് ഇന്ത്യൻ, ബോളിവുഡ് സിനിമകളിലെല്ലാം താരം തിളങ്ങി. അഭിനയ ലോകത്ത് തിളങ്ങി നിൽക്കുന്നതിനിടയിലായിരുന്നു ഐശ്വര്യയുടെ വിവാഹം. അഭിഷേക് ബച്ചനുമായുള്ള വിവാഹത്തിന് ശേഷവും അഭിനയ ലോകത്ത് തിളങ്ങിയ താരത്തിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിയ്ക്കാറുള്ളത്. ഇന്നിപ്പോൾ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഫാഷൻ ലോകം ഒന്നടങ്കം ഐശ്വര്യയുടെ പിന്നാലെ പ്പോയിരിയ്ക്കുകയാണ്. ലോറിയൽ പാരീസ് ഫാഷൻ വീക്കിൽ തിളങ്ങിയിരിയ്ക്കുകയാണ് ഐശ്വര്യറായി. വെള്ള നിറത്തിലുള്ള പ്ലീറ്റഡ് ഡ്രസ്സിന് ഒപ്പം ഫ്യൂഷിയ പിങ്ക് ലിപ്സ്റ്റിക്ക് അണിഞ്ഞു മാലാഖയ പോലെയാണ് ഐശ്വര്യ റാമ്പിൽ പ്രവേശിച്ചത്.മാലാഖയെ പോലെ റാമ്പിലെത്തിയ ഐശ്വര്യയിൽ ആയിരുന്നു ഏവരുടെയും കണ്ണ്. ഹെലൻ മിറൻ, ആംബർ ഹേർഡ്, കൂടാതെ അച്ഛൻ-മകൾ ജോഡി, നിക്കോളാജ് കോസ്റ്റർ-വാൾഡൗ, ഫിലിപ്പ കോസ്റ്റർ-വാൽഡൗ തുടങ്ങിയ ഹോളിവുഡ് താരങ്ങൾക്കൊപ്പമാണ് ഐശ്വര്യ റാംപിൽ എത്തിയത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം അഭിനയ ലോകത്തേക്കുള്ള തിരിച്ചു വരവിനു ഒരുങ്ങുകയാണ് താരം. മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും ബിഗ് സ്ക്രീനിലേക്ക് ഏതുങ്ങുന്നത്. ചിത്രത്തിൽ ഡബിൾ റോളിലാണ് താരം എത്തുക എന്നാണ് അറിയുവാൻ സാധിയ്ക്കുന്നത്.