നമുക്ക് ഒരു സഹോദരിയെ കൂടി നഷ്ടമായി, അശ്വതിക്ക് ആദാരഞ്ജലി അർപ്പിച്ച് പാർവതി - മലയാളം ന്യൂസ് പോർട്ടൽ
Film News

നമുക്ക് ഒരു സഹോദരിയെ കൂടി നഷ്ടമായി, അശ്വതിക്ക് ആദാരഞ്ജലി അർപ്പിച്ച് പാർവതി

കഴിഞ്ഞ ദിവസം കോവിഡ് വന്നു മരണപ്പെട്ട ആരോഗ്യപ്രവര്‍ത്തകഅശ്വതി ക്ക് ആദാരാഞ്ജലി അർപ്പിച്ച് നടി പാർവതി തിരുവോത്. തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് പാര്‍വ്വതി അശ്വതിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചത്.നമുക്ക് ഒരു സഹോദരിയെ കൂടി നഷ്ടമായി എന്ന് പറഞ്ഞാണ് പാർവതി അനുശോചനം അറിയിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ടി.ബി സെൻററിലെ ലാബ് ടെക്നീഷ്യൻ ആണ് അശ്വതി.

മേപ്പാടി സ്വദേശിനിയാണ്. കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. വർക്കിംഗ് അറേഞ്ച് മെൻൻറിൽ സുൽത്താൻബത്തേരി പബ്ലിക് ഹെൽത്ത് ലാബിൽ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു അശ്വതി.

parvathi-directer

കോവിഡ് ബാധിച്ച് ഇവരുടെ ആരോഗ്യനില അതീവഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം. താൽക്കാലികാടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരി പബ്ലിക് ഹെൽത്ത് ലാബിൽ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു അവർ. ഒന്നരമാസം മുമ്പ് രണ്ട് ഡോസ് പ്രതിരോധ വാക്സിനും അശ്വതി സ്വീകരിച്ചിരുന്നു.

Trending

To Top