പാർവതി മിൽട്ടൺ ആണ് ചിത്രത്തിൽ നായികയായി എത്തിയത്

ഹലോ എന്ന മോഹൻലാൽ ചിത്രത്തിൽ കൂടി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് പാർവതി മിൽട്ടൺ. തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം തെലുങ് സിനിമകളിൽ കൂടി ആയിരുന്നു. തെലുങ്കിൽ കുറച്ചധികം സിനിമകൾ ചെയ്തു തിളങ്ങി നിൽക്കുന്ന സമയത്ത് ആണ് റാഫി ചിത്രമായ ഹലോയിലേക്ക് താരത്തിന് ക്ഷണം വരുന്നത്. മോഹൻലാൽ നായകനായി എത്തിയ ചിത്ത്രതിൽ പാർവതി ആയിരുന്നു നായികയായി വന്നത്. ആ ഒരൊറ്റ ചിത്രം കൊണ്ട് തന്നെ പാർവതി ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. ഒരു അഭിനേത്രി എന്ന നിലയിലും നർത്തകി എന്ന നിലയിലും തന്റെ കഴിവ് തെളിയിക്കാൻ ആ ഒരു ചിത്രം തന്നെ പാർവതിക്ക് ധാരാളമായിരുന്നു. ഹലോ സിനിമ കണ്ടവർ ആരും പാർവതിയെ അത്ര പെട്ടന്ന് ഒന്നും മറക്കാൻ വഴിയില്ല.

ജർമൻകാരനായ പിതാവും പഞ്ചാബിയായ അമ്മയ്ക്കും ജനിച്ച രണ്ടു പെൺകുട്ടികളിൽ മൂത്ത ആൾ ആയിരുന്നു പാർവതി. മികച്ച ഒരു നർത്തകി കൂടിയായ താരം ഭാരതനാട്ട്യത്തിലും കുച്ചിപ്പുടിയിലും ആണ് തന്റെ കഴിവ് തെളിയിച്ചിട്ടുള്ളത്. എന്നാൽ ഹലോയിലെ അഭിനയത്തിൽ കൂടി താരം ശ്രദ്ധിക്കപ്പെട്ടു എങ്കിലും വേണ്ടത്ര അവസരങ്ങൾ ഒന്നും താരത്തിനെ തേടി എത്തിയിരുന്നില്ല എന്നതാണ് സത്യം. ചെയ്ത സിനിമയിൽ ഒന്ന് രണ്ടെണ്ണം ഒഴിച്ചാൽ ബാക്കി ഉള്ള ചിത്രങ്ങൾ ഒന്നും വേണ്ടത്ര രീതിയിൽ വിജയം നേടിയിരുന്നില്ല. അത് കൊണ്ട് തന്നെ പാർവതിക്ക് വേണ്ടത്ര അവസരങ്ങളും ലഭിച്ചിരുന്നില്ല.

ഇടയ്ക്ക് ഗ്ലാമറസ് മേക്കോവർ നടത്തി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഒക്കെ താരം പങ്കുവെച്ചിരുന്നു. തിരിച്ച് വരവിന് വേണ്ടിയായിരുന്നു ഇത്തരം ഫോട്ടോഷൂട്ടുകളും മേക്കോവറുകളും എല്ലാം താരം നടത്തിയത്. എന്നാൽ അതും വേണ്ടത്ര ഫലം ചെയ്തില്ല. അതോടെ സിനിമയിൽ നിന്ന് താരം പൂർണ്ണമായും വിട്ട് നിന്നു. അതിനു ശേഷം ലാലാനി ഗ്രൂപ്പ് ഉടമയെ വിവാഹം കഴിച്ചു താരം അമേരിക്കയിലേക്ക് പോയി. കോടീശ്വരന്റെ വിവാഹം കഴിച്ചു അമേരിക്കയിൽ താമസമായതോടെ അഭിനയത്തിൽ നിന്ന് ഇന്ന് പൂർണമായും വിട്ട് നിൽക്കുകയാണ് പാർവതി ഇന്ന്.