പലരും ചോദിക്കുന്നത് കല്യാണത്തിന് കുറിച്ചാണ്

ഫ്ളവേഴ്സിൽ സംപ്രക്ഷണം ചെയ്തു വരുന്ന സ്റ്റാർ മാജിക്ക് എന്ന പരുപാടിയിൽ കൂടി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് തങ്കച്ചൻ വിതുര. മിമിക്രിയിൽ കൂടിയാണ് താരം ശ്രദ്ധ നേടിയത് എങ്കിലും സ്റ്റാർ മാജിക്കിൽ എത്തിയതോടെയാണ് താരത്തിന് നിരവധി ആരാധകർ ഉണ്ടായത്. കഴിവുണ്ടായിട്ടും വേണ്ട രീതിയിൽ സമൂഹത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന കലാകാരന്മാരെ മുൻപോട്ട് കൊണ്ട് വരാൻ വേണ്ടി ഫ്‌ളവേഴ്‌സ് ചാനൽ ഒരുക്കിയ ഒരു പരിപാടിയാണ് സ്റ്റാർ മാജിക്ക്. കൊല്ലം സുധി, തങ്കച്ചൻ വിതുര, തുടങ്ങിയ കലാകാരന്മാർ എല്ലാം ഇത്തരത്തിൽ ആണ് ആരാധകരുടെ ശ്രദ്ധ നേടിയത്. പരുപാടിയിൽ പലപ്പോഴും തങ്കച്ചൻ വളരെ പെട്ടന്ന് ശ്രദ്ധ  നേടിയിട്ടുണ്ട്.

പ്രായം നാൽപ്പത് കഴിഞ്ഞിട്ടും തങ്കച്ചൻ വിവാഹം കഴിക്കാത്തതിനെ കുറിച്ച് പലപ്പോഴും പരുപാടിയിൽ ചർച്ചകൾ നടന്നിട്ടുണ്ട്. ഈ ചർച്ചകളിൽ എല്ലാം തങ്കച്ചനും ഭാഗമായിട്ടുണ്ട്. ഇപ്പോൾ ഒരു അഭിമുഖത്തിൽ തങ്കച്ചൻ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, അഭിമുഖങ്ങളിൽ എല്ലാം സ്ഥിരം ചോദിക്കുന്നത് എന്റെ കല്യാണത്തിന് കുറിച്ച് ആണ്. ആളുകൾക്ക് എന്നെ പറ്റി അറിയേണ്ടതും ആ കാര്യം ആണ്. അതിൽ എനിക്ക് സന്തോഷവും ഉണ്ട്. എവിടെ പോയാലും കല്യാണക്കാര്യം ആണ് ആളുകൾ ചോദിക്കാറുള്ളത്.

ക്യാൻസർ രോഗികൾ ആണ് എന്നെ കൂടുതലും വിളിക്കാറുള്ളത്. ഒന്ന് കാണണം സംസാരിക്കണം എന്നൊക്കെ അവർ പറയും. സമയം കിട്ടുമ്പോൾ എല്ലാം ഞാൻ അവരുടെ അടുത്ത് പോകാറുമുണ്ട്. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. അവരെ സന്തോഷിപ്പിക്കാൻ വേണ്ടി ഞാൻ അവരോട് പല തമാശകളും പറയാറുണ്ട്. മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിൽ ഉള്ള പ്രവർത്തികൾ ഒന്നും ഞാൻ ചെയ്യാറില്ല. തമാശ പറഞ്ഞു എല്ലാവരെയും സന്തോഷിപ്പിക്കാൻ തനിക്ക് ഒരുപാട് ഇഷ്ട്ടം ആണെന്നുമാണ് തങ്കച്ചൻ പറയുന്നത്. നിരവധി അഭിമുഖങ്ങളിൽ ആണ് താരം ഇതിനോടകം പങ്കെടുത്തിട്ടുള്ളത്. താരത്തിന്റെ അഭിമുഖങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്.