ഭാവന പത്തു വര്‍ഷത്തിനു ശേഷം തമിഴിലേക്കെത്തുന്നു, സഹോദരന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഭര്‍ത്താവ്;പിറന്നാള്‍ ദിനത്തില്‍ ഭാവനയ്ക്ക് നവീന്‍ ഒരുക്കിയ വമ്പന്‍ സര്‍പ്രൈസ്!!!

ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ഭാവന. വഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്ക് എത്തിയത്. ഇപ്പോൾ ഇതാ പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴിലേക്ക് തിരിച്ചെത്തുകയാണ് ഭാവന. ദ…

ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ഭാവന. വഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്ക് എത്തിയത്. ഇപ്പോൾ ഇതാ പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴിലേക്ക് തിരിച്ചെത്തുകയാണ് ഭാവന. ദ ഡോർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ഭാവനയുടെ സഹോദരൻ ജയദേവ് ആണ്.


അതേ സമയം സിനിമ നിർമിക്കുന്നത് ഭാവനയുടെ ഭർത്താവ് നവീൻ രാജനും. ഭാവനയുടെ പിറന്നാൾ ദിനമായ ജൂൺ ആറിന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത് തങ്ങളുടെ പ്രിയപ്പെട്ടവൾക്ക് ഗംഭീരസമ്മാനം നൽകിയിരിക്കുകയാണ് നവീനും ജയദേവും.ഭാവന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ നിർമിക്കുന്നത് ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ നവീൻ രാജനും ഭാവനയും ചേർന്നാണ്.

സിനിമ തമിഴിൽ ഒരുങ്ങുന്ന സിനിമ നാലു ഭാഷകളിലായിട്ട് ആയിരിക്കും റിലീസിന് എത്തുക.മലയാളം, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങഇയ തെന്നിന്ത്യൻ സിനിമകളിലൂടെ സജീവമായ ഭാവന കഴിഞ്ഞ 20 വർഷങ്ങൾ കൊണ്ട് വിവിധ ജോണറുകളിലായി ഏകദേശം 80ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.ത്തു വർഷങ്ങൾക്ക് മുമ്പ് അജിത്തിന് ഒപ്പം നായികയായി എത്തിയ അസൽ ആയിരുന്നു ഭാവന ഒടുവിൽ അഭിനയിച്ച സിനിമ.