പാർവതി അഭിനയത്തിലേക്ക് തിരികെ വരുന്നു ; മകനൊപ്പം പുത്തൻ ചുവടുവച്ച് താരം

ഒരുകാലത്ത് മലയാള സിനിമയിലെ മിന്നും താരമായിരുന്നു പാർവതി. ഒട്ടനവധി ഹിറ്റ് സിനിമകളിലൂടെ മലയാളി മനസ്സിൽ ഇഡാ നേടുവാനും താരത്തിന് കഴിഞ്ഞിരുന്നു. ജയറാമുമായുള്ള വിവാഹത്തോടെ താരം അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. വിവാഹത്തോടെ അഭിനയ ജീവിതത്തിൽ…

ഒരുകാലത്ത് മലയാള സിനിമയിലെ മിന്നും താരമായിരുന്നു പാർവതി. ഒട്ടനവധി ഹിറ്റ് സിനിമകളിലൂടെ മലയാളി മനസ്സിൽ ഇഡാ നേടുവാനും താരത്തിന് കഴിഞ്ഞിരുന്നു. ജയറാമുമായുള്ള വിവാഹത്തോടെ താരം അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു.

വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്ത പല താരങ്ങളും അഭിനയത്തിലേക്ക് വീണ്ടും തിരികെ എത്തിയതോടെ പാർവതിയും അങ്ങനെ തിരിച്ച് വരുമോ എന്ന ചോദ്യവും ആരാധകരുടെ ഇടയിൽ നിന്നും ഉയർന്നിരുന്നു. എന്നാൽ അന്നെല്ലാം നോ എന്ന ഉത്തരം മാത്രമേ താരം നല്കിയിരുന്നുള്ളു.

എന്നാൽ ഇപ്പോൾ താരത്തിന്റെ പുതിയ വീഡിയോ കാണുമ്പോൾ വീണ്ടും അഭിനയത്തിലേക്ക് തിരികെ വരുവാൻ തീരുമാനിച്ചോ എന്ന ചോദ്യം വീണ്ടും ഉയരുകയാണ്. മകൻ കാളിദാസിനൊപ്പം ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന പാര്വതിയെയാണ് വിഡിയോയിൽ കാണാൻ കഴിയുന്നത്. പാർവതിക്ക് ധൈര്യം പകർന്നുകൊണ്ട് കാളിദാസിനെയും അടുത്ത് തന്നെ കാണാൻ കഴിയുന്നുണ്ട്. എന്തായാലും താരത്തിന്റെ മറുപടി പ്രതീക്ഷിച്ച് ഇരിക്കുകയാണ് ഏവരും.