ചിരിച്ചാൽ ജെംസ് മിഠായി വരും എന്ന് പറഞ്ഞു പറ്റിച്ചു, പ്ലിങ്ങിപ്പോയ ഞാൻ !! ഈ സൂപ്പർതാരം ആരാണെന്നു മനസ്സിലായോ ? - മലയാളം ന്യൂസ് പോർട്ടൽ
Film News

ചിരിച്ചാൽ ജെംസ് മിഠായി വരും എന്ന് പറഞ്ഞു പറ്റിച്ചു, പ്ലിങ്ങിപ്പോയ ഞാൻ !! ഈ സൂപ്പർതാരം ആരാണെന്നു മനസ്സിലായോ ?

ലോക്ക് ഡൗൺ ആയതിനാൽ താരങ്ങൾ എല്ലാവരും വീടുകളിൽ തന്നെയാണ്, എങ്കിലും തങ്ങളുടെ വിശേഷങ്ങൾ ആരാധകർക്ക് വേണ്ടി പങ്കു വെച്ച് അവർ എത്താറുണ്ട്, വീട്ടുജോലികൾ ചെയ്തുന്ന ചിത്രങ്ങളും പഴയകാല ചിത്രങ്ങളും പ്രേക്ഷകർക്കായി അവർ പങ്കു വെക്കുന്നുണ്ട്, നിമിഷ നേരം കൊണ്ട് ഇവ വൈറൽ ആയി മാറുകയും ചെയ്യാറുണ്ട്, ഇപ്പോൾ പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവനടി പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്, മറ്റാരും അല്ല പാർവതി തിരുവോത്ത് ആണ് തന്റെ ചിത്രം പങ്കു വെച്ചിരിക്കുന്നത്, കുട്ടിയ്ക്കലത്തെ ഒരു ചിത്രമാണ് ഇത്, പാടുപെട്ടു ചിരിക്കുന്ന ഒരു കുട്ടിയെ ആണ് ചിത്രത്തിൽ കാണുവാൻ സാധിക്കുക.

parvathy

ക്യാമറ കണ്ടാല്‍ പേടിയായിരുന്ന കുട്ടിയെ നിര്‍ബന്ധിച്ച്‌ ഫോട്ടോ എടുക്കാന്‍ കൊണ്ടു പോയി നിര്‍ത്തിയതും ചിരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ ചിരിച്ചാല്‍ ജെംസ് മിഠായി വരും എന്ന് പറഞ്ഞ് പറ്റിച്ച കഥയുമെല്ലാം പാര്‍വ്വതി ചിത്രത്തോടൊപ്പം കുറിക്കുന്നു. എന്നാല്‍ ജെംസും വന്നില്ല, ഒരു കുന്തോം വന്നില്ല, ഒരു വിചിത്രമായ ചിരിയുമായി ഞാന്‍ അവിടെ പ്ലിങ്ങി നിന്നു എന്നാണ് പാര്‍വ്വതി പറയുന്നത്. ഈ അഭ്യാസത്തിന് ശേഷം പുറത്തുവന്നത് ഇത് മാത്രമാണ്. ആ കുഞ്ഞു പ്രായത്തില്‍ ഞാന്‍ ആര്‍ജ്ജിച്ചെടുത്ത ധൈര്യത്തിന്റെ ആവിഷ്‌കരണം. വിചിത്രമാണ്, ഞാന്‍ ഇപ്പോഴും അത് അണിയുന്നുണ്ട്.

parvathy thiruvoth

ഇപ്പോഴും ആ ദിനം ഞാന്‍ സ്പഷ്ടമായി ഓര്‍ക്കുന്നു. ആ ഫ്രോക്ക് ഞാന്‍ മിസ് ചെയ്യുന്നു”, ചിത്രത്തോടൊപ്പം പാര്‍വതി കുറിച്ചു. ചിത്രത്തിന് കമന്റുകളുമായി നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്. പാര്‍വതിയുടെ ജീവിതം ഏറെ പ്രചോദനം നല്‍കുന്നതാണെന്നും ആ കണ്ണുകള്‍ ഉറക്കെ സംസാരിക്കുന്നതാണെന്നും അവര്‍ കുറിക്കുന്നു. താരത്തെ ഇനി ആര്‍ക്കും പറ്റിക്കാന്‍ കഴിയില്ലെന്നാണ് ആരാധകരുടെ വാക്കുകള്‍.

Trending

To Top
Don`t copy text!