മനസ്സറിഞ്ഞ് പ്രാര്‍ത്ഥിച്ച് ആഗ്രഹിച്ചത് ഫലം കണ്ടു!! സന്തോഷം പങ്കിട്ട് പാര്‍വതി തെരുവോത്ത്

മലയാളത്തിന്റെ പ്രിയ താരമാണ് നടി പാര്‍വതി തെരുവോത്ത്. താരം മാത്രമല്ല സാമൂഹിത വിഷയങ്ങളിലെല്ലാം തന്റെ നിലപാടുകള്‍ താരം വ്യക്തമാക്കാറുണ്ട്. ആക്ടിവിസ്റ്റായും താരം സാമൂഹിക വിഷയങ്ങളില്‍ ഇടപെടാറുണ്ട്. കുറച്ചുനാള്‍ മുന്‍പ് താരം മമ്മൂട്ടി ചിത്രമായ ‘കസബ’യെ…

മലയാളത്തിന്റെ പ്രിയ താരമാണ് നടി പാര്‍വതി തെരുവോത്ത്. താരം മാത്രമല്ല സാമൂഹിത വിഷയങ്ങളിലെല്ലാം തന്റെ നിലപാടുകള്‍ താരം വ്യക്തമാക്കാറുണ്ട്. ആക്ടിവിസ്റ്റായും താരം സാമൂഹിക വിഷയങ്ങളില്‍ ഇടപെടാറുണ്ട്. കുറച്ചുനാള്‍ മുന്‍പ് താരം മമ്മൂട്ടി ചിത്രമായ ‘കസബ’യെ വിമര്‍ശിച്ചതിന്റെ ഫലമായി പരോക്ഷമായ വിലക്ക് താരം നേരിട്ടിരുന്നു. വളരെയധികം സൈബര്‍ ആക്രമണങ്ങളും താരത്തിന് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ അക്കാലത്തിനെ അതിജീവിച്ചതാണ് പാര്‍വതി പങ്കുവയ്ക്കുന്നത്.

ഇടവേളയ്ക്ക് ശാഷം താരം തിരിച്ചെത്തിയ ചിത്രമാണ് ‘ഉയരെ’. ചിത്രം നല്‍കിയ പിന്തുണ തനിക്ക് ഏറെയാണെന്ന് താരം പറയുന്നു. തന്നോട് സംവിധായകന്‍ കാണിച്ചൊരു കരുണയായിട്ടാണ് ഉയരെ സിനിമയെ കാണുന്നതെന്ന് പാര്‍വതി പറയുന്നു. തന്റെ കഴിവില്‍ വിശ്വസിച്ചു വര്‍ക്ക് ഏല്‍പ്പിച്ചവരെക്കുറിച്ചാണ് താരം പറയുന്നത്.

ഹാര്‍ഡ് വര്‍ക്ക് ചെയ്യാനുള്ള മനസ്സുണ്ടെങ്കില്‍ പോലും ഓഫറുകള്‍ തേടി വരാതിരിക്കുന്നതിനെ കുറിച്ചും പാര്‍വതി പറയുന്നു. അഭിപ്രായങ്ങള്‍ ആര്‍ക്കുമുണ്ടാകാം പക്ഷെ അതിനേക്കാള്‍ ഉപരിയാണ് ആക്ടര്‍ എന്നും പാര്‍വതി പറയുന്നു.

ഓഫറുകള്‍ വരാതിരുന്നപ്പോള്‍ ഇനി സ്വന്തമായി ഡയറക്റ്റ് ചെയ്ത് പ്രൊഡ്യൂസ് ചെയ്യേണ്ടി വരുമെന്നു പോലു ചിന്തിച്ചിരുന്നെന്നും താരം പറയുന്നു. താനൊരു പ്രശ്‌നക്കാരി ആണെന്നുള്ള കാഴ്ചപ്പാടിലാണ് പലരും തന്നെ ഒഴിവാക്കിയത്. അവര്‍ ആരാണെന്നും മനസ്സിലാക്കാവുന്നതേ ഉള്ളൂ. മനസ്സറിഞ്ഞു പ്രാര്‍ത്ഥിച്ച് ആഗ്രഹിച്ചതിന്റെ ഫലമായാണ് ഓരോ സിനിമയും തന്നിലേക്ക് എത്തിയതെന്നും താരം പറയുന്നു. ആക്ടര്‍ എന്ന പോലെ ഇനിയും ആക്റ്റിവിസ്റ്റ് ആയി തുടരുമെന്നും പാര്‍വതി പറയുന്നു.

Parvathy thiruvothu

മലയാളത്തില്‍ ‘വണ്ടര്‍ വുമണ്‍’ എന്ന സിനിമയാണ് പാര്‍വതിയുടേതായി ഏറ്റവും അടുത്തായി പുറത്തിറങ്ങിയ ചിത്രം. മലയാളത്തില്‍ ‘ഹര്‍’ എന്ന ചിത്രമാണ് പാര്‍വതിയുടേതായി റിലീസിന് ഒരുങ്ങുന്നത്. തമിഴില്‍ വിക്രം ചിത്രം ‘തങ്കലാന്‍’ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Parvathy Thiruvothu (@par_vathy)