സുമലതയുടെ കഥാപാത്രത്തിനാണ് പ്രാധാന്യമെന്നറിഞ്ഞിട്ടും തൂവാനത്തുമ്പികളിലെ വേഷം സ്വീകരിക്കാന്‍ കാരണം, വെളിപ്പെടുത്തി പാര്‍വതി

പത്മരാജന്റെ എക്കാലത്തേയും ക്ലാസിക് ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാലും സുമലതയും പാര്‍വതിയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ തൂവാനത്തുമ്പികള്‍. സുമതലയ്ക്ക് പാര്‍വതിയേക്കാള്‍ പ്രാധാന്യമുണ്ടെന്നറിഞ്ഞിട്ടും എന്തിനാണ് പാര്‍വതി ആ കഥാപാത്രം സ്വീകരിച്ചതെന്ന മറുപടിയുമായെത്തയിരിക്കുകയാണ് താരം ഇപ്പോള്‍. പാര്‍വ്വതിയുടെ വാക്കുകള്‍ ഇങ്ങനെ: പത്മരാജന്‍ എന്ന…

പത്മരാജന്റെ എക്കാലത്തേയും ക്ലാസിക് ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാലും സുമലതയും പാര്‍വതിയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ തൂവാനത്തുമ്പികള്‍. സുമതലയ്ക്ക് പാര്‍വതിയേക്കാള്‍ പ്രാധാന്യമുണ്ടെന്നറിഞ്ഞിട്ടും എന്തിനാണ് പാര്‍വതി ആ കഥാപാത്രം സ്വീകരിച്ചതെന്ന മറുപടിയുമായെത്തയിരിക്കുകയാണ് താരം ഇപ്പോള്‍.

പാര്‍വ്വതിയുടെ വാക്കുകള്‍ ഇങ്ങനെ:

പത്മരാജന്‍ എന്ന വലിയൊരു സംവിധായകന്‍. അദ്ദേഹത്തില്‍ നിന്നുള്ള ആദ്യത്തെ ഓഫര്‍. എന്ത് ക്യാരക്ടര്‍ ആയാലും അത് ചെയ്യുക എന്ന് മാത്രമെ തോന്നിയുള്ളു. അങ്ങനെയാണ് കഥ കേള്‍ക്കുന്നത്. അദ്ദേഹം പറഞ്ഞിരുന്നു തുല്യ പ്രാധാന്യമുള്ള കഥാപാത്രമാണ് എന്റേത് എന്ന്.സുമലതയ്ക്കാണ് കുറച്ചുകൂടുതലായി ചെയ്യാനുള്ളതെന്നും എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. അങ്ങനെയാണ് ആ കഥാപാത്രം ചെയ്യുന്നത്. അതൊരു വലിയ അനുഭവമായിരുന്നു. അതു കഴിഞ്ഞിട്ടാണ് അപരന്‍ സിനിമ ചെയ്യുന്നതെന്നം പാര്‍വതി പറഞ്ഞു.
1987ലാണ് തൂവാനത്തുമ്പികള്‍ പുറത്തിറങ്ങുന്നത്. പത്മരാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. മോഹന്‍ലാല്‍, സുമലത, പാര്‍വതി, അശോകന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച വിജയം നേടിയു ഈ ക്ലാസ്സ് ചിത്രം ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ്.