മരക്കാര്‍ തീയേറ്ററില്‍ ഇറക്കാന്‍ കഴിയാത്തതില്‍ നഷ്ടം പ്രിയദര്‍ശന് മാത്രം

മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായി ആരാധകര്‍ ഏറെ കാത്തിരിപ്പിലായിരുന്നു. തീയേറ്റര്‍ റിലീസിനായി കാത്തിരുന്ന ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ വന്നത് മുതല്‍ ആന്റണി പെരുമ്പാവൂരിനെ കുറ്റപ്പെടുത്തിയാണ് സോഷ്യല്‍ മീഡിയയിലെ കുറിപ്പുകള്‍ നിറയെ. ഇപ്പോഴിതാ ഇത്…

മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായി ആരാധകര്‍ ഏറെ കാത്തിരിപ്പിലായിരുന്നു. തീയേറ്റര്‍ റിലീസിനായി കാത്തിരുന്ന ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ വന്നത് മുതല്‍ ആന്റണി പെരുമ്പാവൂരിനെ കുറ്റപ്പെടുത്തിയാണ് സോഷ്യല്‍ മീഡിയയിലെ കുറിപ്പുകള്‍ നിറയെ. ഇപ്പോഴിതാ ഇത് ഒടിടിയില്‍ റിലീസായപ്പോള്‍ പ്രിയദര്‍ശന് മാത്രമാണ് നഷ്ടമെന്ന് കാണിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.

കുറിപ്പ് ഇങ്ങനെ ,

സിനിമ തിയേറ്ററില്‍ ഇറക്കാന്‍ പറ്റാത്തതില്‍ നഷ്ടം സംഭവിക്കുന്നത് തീയേറ്ററുകര്‍ക്കും പ്രൊഡ്യൂസറിനും ആയിരിക്കില്ല… അത് പ്രേക്ഷകര്‍ക്കും ദേ ഈ മനുഷ്യനും ആയിരിക്കും… ഒരു കലാകാരന്‍ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സൃഷ്ടി അത് താന്‍ മനസ്സില്‍ കണ്ട വിഷ്വല്‍സില്‍ പ്രേക്ഷകന്റെ മുന്നില്‍ എത്തിക്കാന്‍ പറ്റാത്തതില്‍ ഏറ്റവും കൂടുതല്‍ വിഷമിക്കുന്നത് പ്രിയദര്‍ശന്‍ എന്ന ഇന്ത്യ കണ്ട ഏറ്റവും മികച്ച സംവിധായകനില്‍ ഒരാള്‍ ആയിരിക്കും …
പ്രേക്ഷകര്‍ക്കു വളരെ നല്ലൊരു തിയേറ്റര്‍ അനുഭവം കിട്ടുന്നതിന് വേണ്ടിയും താന്‍ വളര്‍ന്നു വന്ന മലയാള സിനിമ ഇന്‍ഡസ്ട്രിയേ മറ്റുള്ള സിനിമ ഇന്‍ഡസ്ട്രികളുടെ ലെവലിലിന് മുകളില്‍ എത്തിക്കാന്‍ വേണ്ടിയും തന്റെ 40 വര്‍ഷത്തെ സിനിമ കരിയറില്‍ ഏറ്റവും കൂടുതല്‍ സമയം എടുത്തു ഷൂട്ട് ചെയ്ത സിനിമകൂടിയാണ് മരക്കാര്‍.. അത് പ്രേക്ഷകര്‍ കാണാന്‍ പോകുന്നത് 6 ഇഞ്ച് സ്‌ക്രീനിലും…??????