ടിക്കറ്റ്ന്റെ ബാക്കി വാങ്ങാൻ മറന്ന യാത്രക്കാരാണ് ഗൂഗിൾ പേ വഴി നൽകി കണ്ടക്ടർ

ബാക്കിയുള്ള തുക വാങ്ങാന്‍ മറന്ന യാത്രകാരന് ഗൂഗിള്‍ പേ വഴി തിരിച്ചുനല്‍കി കെ എസ് ആര്‍ ടി സി കണ്‍ഡക്ടര്‍ മാതൃകയായി. മീനങ്ങാടി സ്വദേശിയായ യാത്രക്കാരന്‍ ജിനു നാരായണനാണ് കെ എസ് ആര്‍ ടി…

Passengers who forgot to buy the rest of the ticket through Google Pay are conductors

ബാക്കിയുള്ള തുക വാങ്ങാന്‍ മറന്ന യാത്രകാരന് ഗൂഗിള്‍ പേ വഴി തിരിച്ചുനല്‍കി കെ എസ് ആര്‍ ടി സി കണ്‍ഡക്ടര്‍ മാതൃകയായി. മീനങ്ങാടി സ്വദേശിയായ യാത്രക്കാരന്‍ ജിനു നാരായണനാണ് കെ എസ് ആര്‍ ടി സി ജീവനക്കാരന്റെ മാതൃകാ നടപടിയെക്കുറിച്ച്‌ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടത്. 88 രൂപ ചാര്‍ജുള്ള ടിക്കറ്റിന് കണ്‍ഡക്ടർ  200 രൂപ നല്‍കി. പത്ത് രൂപ നല്കി ബാക്കി പിന്നെ തരാമെന്ന് യാത്രകാരനോട് പറഞ്ഞു. എന്നാല്‍ ഇതിനിടെ കോഴിക്കോട് ബസ്സിറങ്ങിയ അദ്ദേഹം ബാക്കി തുക വാങ്ങാന്‍ മറന്നു.ടീം കെ എസ് ആര്‍ ടി സി സുല്‍ത്താന്‍ ബത്തേരി വാട്‌സാപ്പ് കൂട്ടായ്മയിലെ അംഗം കൂടിയായ അദ്ദേഹം ഗ്രൂപ്പ് അഡ്മിന്മാരിലൊരാളായ ശരത്തിനെ വിവരം അറിയിച്ച് ടിക്കറ്റിന്റെ ഫോട്ടോയും നല്‍കി.അങ്ങനെ ശരത്ത് സംഭവിച്ച കാര്യം വിശദീകരിച്ച് ഗ്രൂപ്പില്‍ പോസ്റ്റിട്ടു. ഡിപ്പോയില്‍ ബന്ധപ്പെട്ടാല്‍ മതിയെന്ന അറിയിപ്പും കിട്ടി.  ഇതിനിടയില്‍ കെ എസ് ആര്‍ ടി സി ജീവനക്കാരനായ ദിലീപ് അരിവയല്‍ കണ്‍ഡക്ടറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ബാലന്‍സ് തിരിച്ചു നല്‍കാനുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും അറിയിച്ചു.നേരിട്ടോ അല്ലെങ്കില്‍ ഗൂഗിള്‍ പേയിലൂടെയോ ബാക്കി തുക നല്‍കാമെന്ന് ജീവനകാരന്‍ പറഞ്ഞു. അങ്ങനെ ബസില്‍നിന്നും ബാക്കിവാങ്ങാന്‍ മറന്ന 100 രൂപ ഗൂഗിള്‍ പേ വഴി യാത്രക്കാരന്റെ അക്കൗണ്ടിലെത്തുകയായിരുന്നു. സുൽത്താൻ ബത്തേരി -കോഴിക്കോട് റൂട്ടിൽ പോയൻറ് ടു പോയൻറ് സർവീസ് ആരംഭിച്ചതുമുതൽ അതിലെ സ്ഥിരം യാത്രക്കാരിലൊരാളാണ്. കോഴിക്കോടേക്കു പോകാൻ സുൽത്താൻ ബത്തേരിയിലെ ചുങ്കം ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുകയായിരുന്നു. പ്രതീക്ഷിച്ചതുപോലെ ആർ.പി.സി 107 എത്തി 200 യും 500 ന്റെയും നോട്ടും പത്തുരൂപയുടെ ചില്ലറ നോട്ടുകളുമായിരുന്നു പഴ്സിലുണ്ടായിരുന്നത്. 200ന്റെ  നോട്ട് നൽകി 88 രൂപയുടെ ടിക്കറ്റും കിട്ടി. പത്തുരൂപ ബാക്കിയും ലഭിച്ചു. ബാക്കി തരാമെന്ന് അറിയിച്ചു .Passengers who forgot to buy the rest of the ticket through Google Pay are conductors എന്നാൽ, 200 രൂപയുടെ നോട്ടാണ് നൽകിയതെന്ന കാര്യം ഞാൻ മറന്നു.  കോഴിക്കോട് എത്തി  കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് ഒാട്ടോയിൽ വന്ന് പഴ്സ് നോക്കിയപ്പോഴാണ് 200 രൂപയുട കാര്യം ഓർമ്മ വന്നത്.00 രൂപ ബാക്കി കിട്ടാനുണ്ടെന്ന് മനസിലായി. ശ്രദ്ധയില്ലായ്മ, മറവി എന്നിവകൊണ്ടു 100 രൂപ നഷ്ടമായല്ലോ എന്നു കരുതി. ഇനി അത് തിരിച്ചു കിട്ടില്ല എന്ന് ഓർത്തു. കോഴിക്കോട് ഡിപ്പോയുടെ കൊണ്ടോടി ഫാസ്റ്റ് പാസഞ്ചർ പോയൻറ് ടു പോയൻറ് ബസിൽ മീനങ്ങാടിക്ക് തിരിച്ചുവറുമ്പോൾ ടീം കെ.എസ്.ആർ.ടി.സി സുൽത്താൻ ബത്തേരി കൂട്ടായ്മയിലെ അംഗം കൂടിയായ ഞാൻ, ഗ്രൂപ്പ് അഡ്മിൻമാരിലൊരാളായ ശരത്തിനെ ഈ വിവരം അറിയിച്ചു. ടിക്കറ്റിെൻറ ഫോട്ടോയും നൽകി. അങ്ങനെ അദ്ദേഹം ഗ്രൂപ്പിൽ സംഭവിച്ചകാര്യം വിശദീകരിച്ച് പോസ്റ്റിട്ടു. ഇതിനിടയിൽ ഗ്രൂപ്പ് അംഗവും കെ.എസ്.ആർ.ടി.സി ജീവനക്കാരനുമായ ദിലീപ് കണ്ടക്ടറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ബാലൻസ് തിരിച്ചു നൽകാനുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും അറിയിച്ചു.നേരിട്ടോ അല്ലെങ്കിൽ ഗൂഗിൾ പേയിലൂടെയോ ബാക്കി തുക നൽകാമെന്നും പറഞ്ഞു. മറന്നത് 100 രൂപയായാലും 50 രൂപയായാലും അത് യാത്രക്കാരന് കൃത്യമായി തിരിച്ചുനൽകി മാതൃകയായിരിക്കുകയാണ് ബത്തേരിയിലെ ജീവനക്കാർ .ഇത്തരമൊരു ചെറിയ കാര്യത്തിനുപോലും ഇടപെടൽ നടത്തിയ ടീം കെ.എസ്.ആർ.ടി.സി സുൽത്താൻബത്തേരിക്കും എ.ടി.ഒ സാജൻ സ്കറിയക്കും ദിലീപ് അരിവയൽ ഉൾപ്പെടെയുള്ള ജീവനക്കാർക്കും മേലുദ്യോഗസ്ഥർക്കും ആർ.പി.സി 107ലെ നമ്മുടെ സ്വന്തം കണ്ട്കടറിനും നന്ദി അറിയിക്കുന്നു.