വിവാദത്തിലും ട്രെന്റിങ്ങായി ‘ബേഷറം രംഗ്’!!! റെക്കോര്‍ഡ് കാഴ്ചക്കാരുമായി പത്താന്‍ സോംഗ്

ദീപിക പദുക്കോണിന്റെ വസ്ത്രധാരണത്തിന്റെ പേരില്‍ വിവാദത്തില്‍പ്പെട്ടിരിക്കുകയാണ് ഷാരൂഖ് ഖാന്റെ പത്താന്‍. അതേസമയം വിവാദത്തിലും ‘ബേഷറം രംഗ്’ പാട്ട് യൂട്യൂബില്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുകയാണ്. മൂന്ന് ദിവസം കൊണ്ട് അഞ്ചരക്കോടിയിലേറെപ്പേരാണ് ‘ബേഷറം രംഗ്’ കണ്ടിരിക്കുന്നത്. ട്രെന്‍ഡിങില്‍ തുടരുകയാണ്…

ദീപിക പദുക്കോണിന്റെ വസ്ത്രധാരണത്തിന്റെ പേരില്‍ വിവാദത്തില്‍പ്പെട്ടിരിക്കുകയാണ് ഷാരൂഖ് ഖാന്റെ പത്താന്‍. അതേസമയം വിവാദത്തിലും ‘ബേഷറം രംഗ്’ പാട്ട് യൂട്യൂബില്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുകയാണ്. മൂന്ന് ദിവസം കൊണ്ട് അഞ്ചരക്കോടിയിലേറെപ്പേരാണ് ‘ബേഷറം രംഗ്’ കണ്ടിരിക്കുന്നത്. ട്രെന്‍ഡിങില്‍ തുടരുകയാണ് ഗാനം.

‘ബേഷറം രംഗ്’ എന്നു തുടങ്ങുന്ന ഗാനം ശില്‍പ റാവു, കരാലിസ മൊണ്ടേരിയോ, വിശാല്‍, ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ദീപിക പദുക്കോണിന്റെയും ഷാറുഖ് ഖാന്റയും ത്രസിപ്പിക്കും ചുവടുകളും ഗ്ലാമര്‍ വേഷവുമെല്ലാം പാട്ടിനെ വേഗത്തില്‍ ഹിറ്റാക്കി.

പാട്ടില്‍ ദീപിക ധരിച്ചിരിക്കുന്ന ബിക്കിനിയുടെ നിറമാണ് സംഘപരിവാറിനെ ചൊടിപ്പിച്ചിരിക്കുന്നത്. പാട്ട് ബഹിഷ്‌കരിക്കുമെന്നും ഒഴിവാക്കണമെന്നെല്ലാം വിവിധ സംഘടനകളും മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയടക്കമുള്ളവരും ആവശ്യപ്പെട്ടിട്ടുണ്ട്.

ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നതാണ് ഗാനമെന്നും ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും വീര്‍ ശിവജി എന്ന സംഘടന പറയുന്നത്. ഷാരുഖിന്റെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവാണ് പത്താന്‍. ജോണ്‍ എബ്രഹാം ആണ് വില്ലനായി എത്തുന്നത്. ചിത്രം ജനുവരി 25നാകും തിയറ്ററുകളിലെത്തുക. സിദ്ധാര്‍ഥ് ആനന്ദാണ് സംവിധാനം ചെയ്യുന്നത്.