തന്റെ ഗർഭകാല വാർത്തകൾ പങ്കുവെക്കുന്ന ആവേശം ആ കാര്യത്തിൽ കൂടി കാണിച്ചിരുന്നെങ്കിൽ…

പ്രേക്ഷകർക്ക്  ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് പേളിയും ശ്രീനിഷും, ബിഗ്‌ബോസ് സീസൺ വണ്ണിൽ കൂടി ആയിരുന്നു ഇരുവരും പ്രണയതിലായത്, പിന്നാലെ  ശ്രീനിഷും പേളിയും വിവാഹിതരാകുകയായിരുന്നു, തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് പേളിയും ശ്രീനിഷും എത്താറുണ്ട്.…

Pearle about ludo

പ്രേക്ഷകർക്ക്  ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് പേളിയും ശ്രീനിഷും, ബിഗ്‌ബോസ് സീസൺ വണ്ണിൽ കൂടി ആയിരുന്നു ഇരുവരും പ്രണയതിലായത്, പിന്നാലെ  ശ്രീനിഷും പേളിയും വിവാഹിതരാകുകയായിരുന്നു, തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് പേളിയും ശ്രീനിഷും എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ രണ്ടുപേരും വളരെ സജീവമാണ്. കഴിഞ്ഞ മാസമാണ് പേളി താൻ അമ്മയാകാൻ പോകുന്ന വാർത്ത എല്ലാവരെയും അറിയിച്ചത്, പിന്നാലെ പേളിയുടെ ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ച് ശ്രീനിഷും എത്തിയിരുന്നു.
അതിനു ശേഷം പേർളി പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം പ്രേക്ഷകരും മാധ്യമങ്ങളും ഏറ്റെടുത്തിരുന്നു. തന്റെ ഗർഭകാല വിശേഷങ്ങൾ പേർളി പങ്കുവെക്കുമ്പോൾ മാധ്യമങ്ങളും പ്രേക്ഷകരും ഇരു കൈകളും നീട്ടിയാണ് താരത്തിന്റെ വാർത്തകൾ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ഒരു അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് പേർളി പ്രേക്ഷകർക്ക് മുന്നിൽ. തന്റെ ഗർഭകാല വിശേഷങ്ങൾ പങ്കുവെക്കാൻ കാണിക്കുന്ന ആവേശവും താൽപ്പര്യവും എല്ലാം താൻ ബോളിവുഡിൽ ആദ്യമായി അഭിനയിച്ച ലുഡോ എന്ന ചിത്രം നെറ്റ് ഫ്ലിക്സിൽ റിലീസ് ചെയ്യുമ്പോൾ അത് കാണാൻ കൂടി കാണിക്കണം എന്നാണു പേർളി പറഞ്ഞിരിക്കുന്നത്. ഇത് ഒരു അഭ്യർത്ഥന ആണെന്നും താരം കൂട്ടിച്ചേർത്തു. pearli many with sreenish
കൂടാതെ താൻ പങ്കുവെക്കുന്ന തന്റെ ഗർഭകാല വിശേഷങ്ങൾ എല്ലാം ഇരു കൈകളും നീട്ടി സ്വീകരിക്കുന്നതിന് നന്ദി ഉണ്ടെന്നും താരം പറഞ്ഞു. അടുത്തിടെയാണ് പേർളി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന ലുഡോ എന്ന ചിത്രത്തിന്റെ ട്രൈലെർ റിലീസ് ആയത്. മികച്ച പ്രതികരണം ആണ് ട്രെയിലറിന് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. അത് കൊണ്ട് തന്നെയാണ് ഇതേ ആവേശം ചിത്രം കാണാനും പ്രമോട്ട് ചെയ്യാനും കാണിക്കണം എന്ന് പേർളി പറഞ്ഞത്.
ചിത്രം ഇപ്പോൾ നെറ്റ് ഫ്ലിസ്ക്സിൽ റിലീസ് ആയിരിക്കുകയാണ്.  അഭിഷേക് ബച്ചന്‍, പങ്കജ് ത്രിപാഠി, ആദിത്യ റോയ് കപൂര്‍, രാജ് കുമാര്‍ റാവു, സാനിയ മല്‍ഹോത്ര, രോഹിത് സുരേഷ്, ഫാത്തിമ സന ഷെയ്ഖ്എന്നിവര്‍ ആണ് ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍  എത്തുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അനുരാഗ് ബസുവാണ്. അടുത്തിടെ തന്റെ അമ്മുമ്മ മരണപ്പെട്ടത്തിന്റെ വിഷമം പേർളി ആരാധകരുമായി പങ്കുവെച്ചിരുന്നു. പേർളിക്കും ശ്രീനിഷിനുമൊപ്പം ഇവരുടെ കണ്മണി വരുന്നതും കാത്തിരിക്കുകയാണ് ആരാധകരും.