അന്ന് മമ്മൂട്ടിയുടെ നായിക, ഇന്ന് കാറ്ററിങ് ജീവനക്കാരി, ആരുമറിയാത്ത കഥയുമായി ആതിര!

ദാദാസാഹിബ് എന്ന ചിത്രത്തിൽ കൂടി സിനിമയിൽ അരങ്ങേറ്റം കുറിച്ച് അഞ്ചോളം നല്ല ചിത്രങ്ങളുടെ ഭാഗമായതിന് ശേഷം സിനിമയിൽ നിന്ന് അപ്രത്യക്ഷയായ താരമാണ് ആതിര. തുടക്കത്തിൽ തന്നെ മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞ ആതിര എന്നാൽ…

ദാദാസാഹിബ് എന്ന ചിത്രത്തിൽ കൂടി സിനിമയിൽ അരങ്ങേറ്റം കുറിച്ച് അഞ്ചോളം നല്ല ചിത്രങ്ങളുടെ ഭാഗമായതിന് ശേഷം സിനിമയിൽ നിന്ന് അപ്രത്യക്ഷയായ താരമാണ് ആതിര. തുടക്കത്തിൽ തന്നെ മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞ ആതിര എന്നാൽ അധികനാൾ സിനിമ രംഗത്തിൽ തുടർന്നില്ല. വിവാഹിതയായ താരം സിനിമ ജീവിതം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ താരം വർഷങ്ങൾക്ക് ശേഷം സിനിമയിൽ കൂടിയോ സീരിയലിൽ കൂടിയോ തിരിച്ച് വരവ് നടത്തുമെന്ന് പ്രേക്ഷകർ കരുതിയിരുന്നു. എന്നാൽ ഇനി സിനിമയിലേക്ക് ഒരു തിരിച്ച് വരവ് ഉണ്ടാകില്ല എന്ന് ആതിര തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇപ്പോൾ ഭർത്താവിനും മക്കൾക്കുമൊപ്പം സന്തോഷമായി കഴിയുന്ന താരം കാറ്ററിങ് വർക്ക് ചെയ്താണ് ജീവിക്കുന്നത്.

2004ൽ വിഷ്ണു നമ്പൂതിരി ആണ് ആതിരയെ വിവാഹം ചെയ്തത്. പാചക വിദക്തനായ വിഷ്ണു നമ്പൂതിരിയെ വിവാഹം കഴിക്കുമ്പോൾ ആതിരയ്ക്ക്  നൂഡിൽസും ചായയും മാത്രമാണ് ഉണ്ടാക്കാൻ അറിയുമായിരുന്നത്. അതിനു ശേഷം രണ്ടു വർഷങ്ങൾ  കൊണ്ട് തന്നെ ആതിര പാചകത്തിൽ വിദഗ്ധയായി മാറുകയായിരുന്നു. ഇന്നും 500 പേർക്കുള്ള സദ്യ ഉണ്ടാക്കാൻ താനും ഭർത്താവും മാത്രം മതിയെന്ന് അഭിമാനത്തോടെ പറയുകയാണ് ആതിര. മറ്റ് ജോലികൾ പോലെയാണ് നമ്മുടെ ജോലിയുടെ ഫലം വളരെ പെട്ടന്ന് തന്നെ പാചകത്തിൽ അറിയാൻ പറ്റും. കാരണം നമ്മൾ ഓർഡർ അനുസരിച്ചുള്ള സാധനങ്ങൾ ആവശ്യക്കാരുടെ പക്കൽ എത്തിച്ച് കൊൺടുത്തിട്ട് വീട്ടിൽ വരുമ്പോഴേ വിളി വരും നമ്മുടെ പാചകം നല്ലതാണോ അല്ലയോ എന്ന്. അത് കൊണ്ട് തന്നെ ആളുകൾക്ക് നല്ല ആഹാരം കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എങ്കിൽ മാത്രമേ അവർ നാളെയും നമ്മളെ വിളിക്കു.

ഞാൻ അഭിനയിച്ച ചിത്രത്തിലെ ഗാനങ്ങൾ ടി വി യിൽ കാണുമ്പോൾ മക്കൾക്ക് അതിശയം തോന്നുകയോ തുള്ളിച്ചാടുകയോ ഒന്നും ചെയ്യാറില്ല. കാരണം അവർക്ക് ആതിര എന്ന നടിയെ അറിയില്ല. ആതിര എന്ന അവരുടെ അമ്മയെ മാത്രമേ അറിയൂ. ഓർഡർ ചെയ്ത ആഹാരം എത്തിക്കുമ്പോൾ ചില വീട്ടുകാർ എനിക്കൊപ്പം ചിത്രങ്ങൾ എടുക്കും. എന്നിട്ട് എന്താ അഭിനയത്തിലേക്ക് തിരിച്ച് വരാത്തത് എന്നൊക്കെ ചോതിക്കാരുമുണ്ട്. സിനിമയിൽ ക്യാമറയ്ക്ക് മുന്നിൽ റീട്ടേക്കുകൾ എത്ര വേണമെങ്കിലും എടുക്കാൻ കഴിയും. എന്നാൽ പാചകത്തി അത് പറ്റില്ല. അവിടെ കൂട്ട് നന്നായിരിക്കണം എന്നും ആതിര പറഞ്ഞു.