കളിയും ചിരിയുമായി വിഷുദിനത്തിൽ പേര്ളിഷിന്റെ കുടുംബം !!

അടുത്തിടെയാണ് പേർളി മാണിക്കും ശ്രീനിഷിനും ഒരു പെണ്കുഞ്ഞു പിറന്നത്. ഗര്ഭകാലം മുതലുള്ള തന്റെ വിശേഷങ്ങൾ എല്ലാം പേർളി മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. ഇതിനെല്ലാം മികച്ച സ്വീകാര്യതയും ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നു. മാർച്ച് മാസത്തിൽ ആണ് നില ഭൂമിയിലേക്ക് ഏത്തിയത്. നിലയുടെ പേരിടൽ ചടങ്ങുകൾ എല്ലാം വലിയ ആഘോഷമാക്കിയാണ് ഇരുവരും നടത്തിയിരുന്നത്. ഇതിന്റെ വിഡിയോകളെല്ലാം പേർളി തന്റെ യൂട്യൂബ് ചാനലിൽ കൂടി പങ്കുവെച്ചിരുന്നു. രണ്ടായിരത്തി പതിനൊന്ന് മുതൽ പെർലിക്ക് യൂട്യൂബ് ചാനൽ ഉണ്ടായിരുന്നു. എന്നാൽ അടുത്തിടെ കൊണ്ടാണ് താരം തന്റെ ചാനലിൽ സജീവമാകാൻ തുടങ്ങിയത്. നിലയുടെ വരവോടെ തന്നെ ആണ് പേർളി യൂട്യൂബിൽ സജീവമായത് എന്ന് തന്നെ പറയാം.

കുഞ്ഞു വന്നതോടെ കുഞ്ഞിനെ ഒരുക്കുന്നതിന്റെയും കുഞ്ഞിന് വേണ്ടി മുറി സെറ്റ് ചെയ്യുന്നതിന്റെയുമെല്ലാം വീഡിയോ പേർളി തന്റെ ചാനലിൽ കൂടി ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇതിനെല്ലാം തന്നെ മികച്ച സ്വീകരണം ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ഇപ്പോൾ അത്തരത്തിൽ താരം പങ്ക് വെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറലായി മാറുന്നത്. വിഷുദിനത്തിൽ തനി മലയാളി തനി നിലനിർത്തിയുള്ള വേഷത്തിലാണ് പേർളിയെയും കുടുംബത്തെയും കാണാൻ കഴിയുന്നത്.

Previous articleസാരിയിൽ ഹോട്ട് ലുക്കിൽ വിഷുദിനത്തിൽ ആര്യയുടെ പോസ്റ്റ് !
Next articleഅതിർവരമ്പുകൾ ഇല്ലാതെ സ്നേഹിക്കാനാണ് എന്റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചത് സീമ ജി നായർ !!