പേർളി മാണിയുടെ വീട്ടിൽ ഈ ഓണത്തിന് ഇരട്ടി സന്തോഷം

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരമാണ് പേർളി മാണി. വർഷങ്ങൾ കൊണ്ട് താരം അഭിനയത്തിൽ സജീവമാണ്. അഭിനയം പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. തന്റെ വിശേഷങ്ങൾ…

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരമാണ് പേർളി മാണി. വർഷങ്ങൾ കൊണ്ട് താരം അഭിനയത്തിൽ സജീവമാണ്. അഭിനയം പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. ബിഗ് ബോസ്സിൽ മത്സരാർത്ഥിയായ എത്തിയപ്പോൾ ആണ് പേർളി മാണിയും ശ്രീനിഷും തമ്മിൽ പ്രണയത്തിൽ ആകുന്നത്. ഇരുവരും പരിപാടിയുടെ റേറ്റിങ്ങിനു വേണ്ടിയാണ് ഇങ്ങനെ അഭിനയിക്കുന്നത് എന്ന് കരുതിയവർക്ക് മുന്നിൽ ആണ് പരുപാടിയിൽ നിന്ന് ഇറങ്ങിയതിന് ശേഷം ഇരുവരും വിവാഹിതർ ആയത്.

pearlemaany_286548395_329450232693140_7078544022901052830_n

അധികം വൈകാതെ തന്നെ ഇരുവരുടേയും ഇടയിലേക്ക് നിലയും വരുകയായിരുന്നു. തങ്ങളുടെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ ഇരുവരും പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. അത്തരത്തിൽ പേർളി രണ്ടാമതും അമ്മയാകാൻ പോകുന്നതിന്റെ സന്തോഷവും അടുത്തിടെ പങ്കുവെച്ചിരുന്നു. പേർളി അമ്മയാകാൻ ഒരുങ്ങുന്നതിന് മുൻപ് പേര്ളിയുടെ സഹോദരി റേച്ചലും രണ്ടാമത് ഗർഭിണി ആണെന്നുള്ള സന്തോഷ വാർത്തയും ഇവർ പങ്കുവെച്ചിരുന്നു. ഇപ്പോഴിത മറ്റൊരു സന്തോഷവാർത്തയാണ് പേർളി പങ്കുവെച്ചിരിക്കുന്നത്.

റേച്ചൽ ‘അമ്മ ആയിരിക്കുന്നതിന്റെ സന്തോഷമാണ് ഇപ്പോൾ പേർളി പങ്കുവെച്ചിരിക്കുന്നത്. ഉത്രാട ദിനത്തിൽ പേര്ളിയുടെ വീട്ടിൽ ഇരട്ടി സന്തോഷമാണ് ഉണ്ടായിരിക്കുന്നത്. കെയ് റൂബെൻ ബിജി എന്നാണ് ഇവർ കുഞ്ഞിന് പേരിട്ടിരിക്കുന്നത്. റേച്ചൽ ആണ് കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് സന്തോഷവാർത്ത ആരാധകരെ അറിയിച്ചിരിക്കുന്നത്. റേച്ചലിന്റെ പോസ്റ്റ് പേർളി മാണിയും ഷെയർ ചെയ്തിട്ടുണ്ട്. നിരവധി ആരാധകർ ആണ് റേച്ചലിന് ആശംസകൾ നേർന്ന് കൊണ്ട് എത്തിയിരിക്കുന്നത്.