37,000 അടി ഉയരത്തില്‍ വെച്ച്‌ രണ്ടു പെെലറ്റുമാരും ഉറങ്ങിപ്പോയി, ലക്ഷ്യസ്ഥാനത്ത് ലാന്‍ഡ് ചെയ്യാതെ വിമാനം

വിമാനം പറത്തുന്നതിനിടെ രണ്ട് പൈലറ്റുമാരും ഉറങ്ങിപ്പോയി. ഇതോടെ വിമാനം ലാന്‍ഡ് ചെയ്യാന്‍ വൈകിയത് അര മണിക്കൂറോളം. എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ പൈലറ്റുമാരാണ് ഉറങ്ങിപ്പോയത്. സുഡാനിലെ ഖാര്‍ത്തൂമില്‍ നിന്ന് എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയിലേക്കുള്ള വിമാനമാണ്…

വിമാനം പറത്തുന്നതിനിടെ രണ്ട് പൈലറ്റുമാരും ഉറങ്ങിപ്പോയി. ഇതോടെ വിമാനം ലാന്‍ഡ് ചെയ്യാന്‍ വൈകിയത് അര മണിക്കൂറോളം. എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ പൈലറ്റുമാരാണ് ഉറങ്ങിപ്പോയത്. സുഡാനിലെ ഖാര്‍ത്തൂമില്‍ നിന്ന് എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയിലേക്കുള്ള വിമാനമാണ് പൈലറ്റുമാരുടെ അനാസ്ഥമൂലം 25 മിനിട്ടിലധികം വൈകിയത്. തുടര്‍ന്ന് 25 മിനിറ്റിനുശേഷം അവര്‍ വിമാനം റണ്‍വേയില്‍ ഇറക്കാന്‍ ശ്രമിച്ചു.

ഭാഗ്യവശാല്‍, ആര്‍ക്കും പരിക്കില്ല, വിമാനം സുരക്ഷിതമായി നിലത്തിറക്കി. വിമാനം ഇറങ്ങേണ്ടിയിരുന്ന റണ്‍വേ മറികടന്നപ്പോള്‍ ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെടുകയും അലാം മുഴങ്ങുകയും ചെയ്തതോടെയാണ് പൈലറ്റുമാര്‍ ഉണര്‍ന്നത്. പിന്നാലെ വിമാനം സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു.
തിങ്കളാഴ്ചയാണ് എയര്‍ലൈന്‍സിന് തന്നെ നാണക്കേടുണ്ടാക്കിയ സംഭവം നടന്നത്. 37,000 അടി ഉയരത്തില്‍ പറക്കവെയാണ് പൈലറ്റുമാരുടെ ഉറക്കം.

സംഭവം സത്യമാണെന്നും വിമാനം റണ്‍വേയ്ക്ക് മുകളിലൂടെ പറന്നതായും വ്യോമയാന നിരീക്ഷണ സംവിധാനമായ എഡിഎസ്-ബി സ്ഥിരീകരിച്ചു. അഡിസ് അബാബ എയര്‍പോര്‍ട്ടിന് സമീപമുള്ള അനന്തമായ ലൂപ്പ് കാണിക്കുന്ന വിമാനത്തിന്റെ ഫ്‌ലൈറ്റ് പാതയുടെ ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്.

സമാനമായ സംഭവം മെയ് മാസത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എയര്‍ബസ് 330 ഫ്രാന്‍സിന് മുകളിലൂടെ പറക്കുമ്പോള്‍ ഐടിഎ എയര്‍വേയ്സിന്റെ രണ്ട് പൈലറ്റുമാരും ഉറങ്ങുകയായിരുന്നുവെന്ന് ഏവിയേഷന്‍ റെഗുലേറ്റര്‍ നടത്തിയ അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.