ഓരോ പട്ടാളക്കാരന്റെ അമ്മയിലും ഞാന്‍ എന്റെ അമ്മയെ കാണുന്നു… വൈറലായ ചിത്രത്തിന് പിന്നില്‍..!

രാജ്യത്തിനും ജനങ്ങള്‍ക്കും കാവലായി ഓരോ പട്ടാളക്കാരനും അതിര്‍ത്തി കാക്കാനുണ്ടെന്ന ധൈര്യത്തിലും ആത്മവിശ്വാസത്തിലുമാണ് ഓരോ ഇന്ത്യക്കാരന്റേയും ദിവസങ്ങള്‍ കടന്നു പോകുന്നത്. ചിലപ്പോഴൊക്കെ അവരെ നമ്മള്‍ ഓര്‍ക്കാറുണ്ടോ എന്നത് പോലും സംശയമാണ്.. എന്നാല്‍ അവരെ ഓര്‍ത്തുകൊണ്ടിരിക്കുന്ന ചിലരുണ്ട്.…

രാജ്യത്തിനും ജനങ്ങള്‍ക്കും കാവലായി ഓരോ പട്ടാളക്കാരനും അതിര്‍ത്തി കാക്കാനുണ്ടെന്ന ധൈര്യത്തിലും ആത്മവിശ്വാസത്തിലുമാണ് ഓരോ ഇന്ത്യക്കാരന്റേയും ദിവസങ്ങള്‍ കടന്നു പോകുന്നത്. ചിലപ്പോഴൊക്കെ അവരെ നമ്മള്‍ ഓര്‍ക്കാറുണ്ടോ എന്നത് പോലും സംശയമാണ്.. എന്നാല്‍ അവരെ ഓര്‍ത്തുകൊണ്ടിരിക്കുന്ന ചിലരുണ്ട്. രാജ്യത്തിന് വേണ്ടി സ്വന്തം ജീവന്‍ ത്വജിക്കാനായി വീടു വിട്ട് ഇറങ്ങുമ്പോള്‍ ആ വാതിലിനിപ്പുറത്ത് ഇവര്‍ തിരിച്ചെത്തുന്നത് വരെ പ്രാര്‍ത്ഥനയും ഓര്‍മ്മകളുമായി കഴിയുന്നവരുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി മാറുന്ന ഈ ചിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നതും ഈ കാര്യമാണ്. ഒരു അടിക്കുറിപ്പിന്റെ ആവശ്യമില്ലാതെ തന്നെ ഈ ചിത്രം ആയിരം വാക്കുകളാണ് നമ്മോട് പറയുന്നത്. ഒരു ഗേറ്റിനിപ്പുറത്ത് കണ്ണീര്‍ തുടച്ച് നില്‍ക്കുന്ന ഈ അമ്മയുടെ ഫോട്ടോ കാണുന്നവരില്‍ ഒരു നൊമ്പരമായി മാറുകയാണ്. ഈ ചിത്രം, ലെഫ്റ്റനന്റ് ജനറല്‍ സതീഷ് ദുവയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ചത്. അടഞ്ഞുകിടക്കുന്ന ഗേറ്റിന് പിന്നില്‍ കണ്ണീര്‍തുടച്ചുകൊണ്ട് നില്‍ക്കുന്ന അമ്മയും മറുപുറത്ത് തന്റെ കര്‍മ്മ ഭൂമിയിലേക്ക് യാത്രയാകുന്ന ഒരു മകനേയും കാണാം..

തന്റെ അമ്മയെ കുറിച്ചുള്ള ഓര്‍മ്മകളിലാണ് അദ്ദേഹം ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തനിക്ക് തന്റെ അമ്മയെ നഷ്ടമായതെന്ന് സതീഷ് ദുവ കുറിച്ചിരിക്കുന്നു. ഇന്ന് എല്ലാ സൈനികരുടെ അമ്മമാരിലും ഞാന്‍ എന്റെ അമ്മയെ കാണുന്നു.. ഭാരത മാതാവിലും ഞാന്‍ എന്റെ അമ്മയെ കാണുന്നു… എന്നാണ് ഈ ഫോട്ടോ പങ്കുവെച്ച് അദ്ദേഹം കുറിച്ചത്. അമ്മയ്ക്ക് ബിഗ് സല്യൂട്ട് എന്നും അദ്ദേഹം വാക്കുകള്‍ പങ്കുവെച്ചു. നിരവധി കമന്റുകളാണ് അദ്ദേഹം മാതൃദിനത്തില്‍ പങ്കുവെച്ച ഈ ഫോട്ടോയ്ക്ക് ഇപ്പോഴും ലഭിക്കുന്നത്.