പൂർണിമയ്ക്ക് ആദ്യമായി ഇന്ദ്രജിത്ത് നൽകിയ പ്രണയസമ്മാനം !! ഇപ്പോഴും നിധി പോലെ സൂക്ഷിച്ച് പൂർണിമ

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ഇന്ദ്രജിത്തിന്റേയും പൂര്‍ണ്ണിമയുടേതും … ഓരോ ദിവസവും ഓരോ പുതിയ കാര്യങ്ങളുമായി പൂര്‍ണ്ണിമ സോഷ്യല്‍ മീഡിയയില്‍ ബിസി ആണ് . ഇന്നിതാ പൂര്‍ണിമ ഇന്ദ്രജിത് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്ന ചിത്രം സോഷ്യല്‍…

poornima

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ഇന്ദ്രജിത്തിന്റേയും പൂര്‍ണ്ണിമയുടേതും … ഓരോ ദിവസവും ഓരോ പുതിയ കാര്യങ്ങളുമായി പൂര്‍ണ്ണിമ സോഷ്യല്‍ മീഡിയയില്‍ ബിസി ആണ് . ഇന്നിതാ പൂര്‍ണിമ ഇന്ദ്രജിത് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

poornima with family

അതിനോടൊപ്പം ഇന്ദ്രജിത്തിനെ കുറിച്ചും തങ്ങളുടെ പ്രണയത്തെ കുറിച്ചും പ്രണയസമ്മാനത്തെ കുറിച്ചും പൂര്‍ണിമകുറിക്കുന്നു.ചിത്രമെടുത്തത് മൂത്തമകള്‍ പ്രാര്‍ത്ഥനയ്ക്ക് 16 മാസം ഉണ്ടായിരുന്നപ്പോള്‍ ആണെന്നും തങ്ങള്‍ അച്ഛനമ്മമാര്‍ ആയതിന്റെ സന്തോഷം ഏറ്റവും കൂടുതല്‍ അനുഭവിച്ചുകൊണ്ടിരുന്ന നാളുകളായിരുന്നു അതെന്നും പൂര്‍ണിമ പറയുന്നു.

poornima

താന്‍ ആദ്യമായി കൊടുത്ത സമ്മാനം കൃസ്റ്റല്ലിന്റെ ഒരു റെഡ് ഹാര്‍ട്ട് ആയിരുന്നുവെന്നും അതിപ്പോഴും ഇന്ദ്രജിത്ത് പൊന്നുപോലെ സൂക്ഷിക്കുന്നുണ്ടെന്നും പൂര്‍ണിമ പറയുന്നു. ഡെന്നീസ് ദി മെനസിന്റെ ഒരു പാവക്കുട്ടിയെ ആയിരുന്നു ഇന്ദ്രന്‍ ആദ്യമായി പൂര്‍ണിമയ്ക്ക് നല്‍കിയത്. ഒരുപാട് സമ്മാനങ്ങള്‍ ഇന്ദ്രന്‍ നല്‍കിയിട്ടുണ്ടെങ്കിലും അപ്പു എന്ന പട്ടിക്കുട്ടിയെ ആണ് പൂര്‍ണിമയ്ക്ക് ഏറ്റവും ഇഷ്ടമുള്ളത്.