ഈ പിറന്നാൾ മറ്റൊരു തരത്തിലും സന്തോഷത്തിന്റെ ദിനങ്ങളിലാണ്

നടൻ സായ് കുമാറിന്റെ ആദ്യ ഭാര്യ ആണ് പ്രസന്ന കുമാരി. ഇരുവർക്കും വൈഷ്ണവി എന്ന ഒരു മകൾ കൂടിയുണ്ട്. അച്ഛന്റെ പാത പിന്തുടർന്ന് വൈഷ്ണവിയും അഭിനയ മേഖലയിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോൾ. വൈഷ്ണവിയുടെ വിവാഹ സമയം…

നടൻ സായ് കുമാറിന്റെ ആദ്യ ഭാര്യ ആണ് പ്രസന്ന കുമാരി. ഇരുവർക്കും വൈഷ്ണവി എന്ന ഒരു മകൾ കൂടിയുണ്ട്. അച്ഛന്റെ പാത പിന്തുടർന്ന് വൈഷ്ണവിയും അഭിനയ മേഖലയിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോൾ. വൈഷ്ണവിയുടെ വിവാഹ സമയം ആയപ്പോൾ ആണ് വൈഷ്ണവി കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയത്. കാരണം മകളുടെ വിവാവത്തിനു അച്ഛൻ പങ്കെടുത്തില്ല എന്നത് തന്നെയാണ് അതിന്റെ കാരണവും. അതിനു ശേഷം വൈഷ്ണവി തന്റേതായ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടാൻ തുടങ്ങി. താരം അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത് വിവാഹ ശേഷം ആണ്. ടെലിവിഷൻ പരമ്പരയിൽ കൂടിയാണ് വൈഷ്ണവി അഭിനയത്തിൽ ഉള്ള തന്റെ അരങ്ങേറ്റം നടത്തിയത്. തന്റെ ഭർത്താവ് ആണ് തനിക്ക് ഏറ്റവും വലിയ പിന്തുണ തരുന്നത് എന്ന് വൈഷ്ണവി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ആയിരുന്നു പ്രസന്ന കുമാരിയുടെ പിറന്നാൾ. പിറന്നാളിനോട് അനുബന്ധിച്ച് പ്രസന്ന കുമാരിയുടെ സുഹൃത്ത് സീമ സജി പങ്കുവെച്ച ഒരു കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നെടുന്നത്. പ്രസന്ന കുമാരിയെ കുറിച്ചും ഈ പിറന്നാളിന്റെ പ്രത്യേകതയെ കുറിച്ചുമാണ് കുറിപ്പിൽ പറയുന്നത്.

പതിനേഴു വർഷങ്ങൾക്കു മുൻപ്… സായികുമാർ എന്ന നടന്റെ കൊല്ലത്തെ വൈഷ്ണവം എന്ന വീട്ടിലെ ലാൻഡ് ഫോണിലേക്കു എങ്ങനെയോ പോയ വിളിയിൽ തുടങ്ങിയ ബന്ധം ആണ്…..വർഷങ്ങൾ ക്കിപ്പുറം പ്രസന്ന എന്നത് എന്റെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗം ആണ്…ഏത് സന്തോഷത്തിലും സങ്കടത്തിലും ചേച്ചി എനിക്കൊപ്പം ഉണ്ട്. ഞാൻ ചേച്ചിക്കൊപ്പവും..എന്റെ വാശിയും ദേഷ്യവും ഒക്കെ മറ്റൊരാളെക്കാളും കൂടുതൽ അറിയുക ചേച്ചിക്കാവും.. കൂടെപിറക്കാതെ കൂടപ്പിറയൊരാൾ.. എപ്പോഴും ഞാൻ ചേച്ചിയോട് പറയും പോലെ ഞാൻ മരിച്ചിട്ടേ ചേച്ചി മരിക്കാവൂ. എന്റെ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും… കേഴ്‌വിക്കാരിയായി…. അങ്ങേ തലക്കൽ…… ചേച്ചി ഇല്ലാത്ത ഒരു നിമിഷം….എനിക്ക് ആലോചിക്കുക പോലും വയ്യാ.

ഈ പിറന്നാൾ മറ്റൊരു തരത്തിലും സന്തോഷത്തിന്റെ… ദിനങ്ങളിലാണ്.. വച്ചുമ്മ അവളുടെ അച്ഛന്റെയും അപ്പൂപ്പന്റെയും.. ഒക്കെ പാത പിന്തുടർന്ന്…. അഭിനയ രംഗത്തേക്ക് എത്തി എന്നുള്ളത്…അവളെ താഴ്ത്തിയവരുടെ മുൻപിൽ നമ്മുടെ വച്ചുമ്മ തലയുയർത്തി നിൽക്കുന്ന ദിവസങ്ങൾ…. തകർത്തിട്ടും, തളരാതെ…കരയാതെ, ആരെയും ദ്രോഹിക്കാതെ.. പറഞ്ഞതിനെയും, വേദനിപ്പിച്ചതിനെയുമൊക്കെ…ഒരു പുഞ്ചിരി കൊണ്ടു…നേരിട്ടത് പോലെ… ഇനിയുമുള്ള കാലങ്ങളും…ആ മുഖത്തെ സന്തോഷവും.. ചിരിയും…. മായാതെ ഇരിക്കട്ടെ….പിറന്നാൾ ഉമ്മകൾ എന്റെ ചേച്ചിക്ക്.