ആരാധിക ആണെന്ന് പറഞ്ഞുകൊണ്ട് ചാറ്റും കോളും, അതും അസമയത്ത്!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് സിദ്ധാർഥ് വേണുഗോപാൽ. വർഷങ്ങൾക്ക് മുൻപ് മനസ്സറിയാതെ എന്ന പരമ്പരയിൽ കൂടിയാണ് സിദ്ധാർത്ഥ് അഭിനയ രംഗത്തേക്ക് എത്തുന്നത്. എന്നാൽ ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന കസ്തൂരിമാൻ എന്ന പരമ്പരയാണ്…

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് സിദ്ധാർഥ് വേണുഗോപാൽ. വർഷങ്ങൾക്ക് മുൻപ് മനസ്സറിയാതെ എന്ന പരമ്പരയിൽ കൂടിയാണ് സിദ്ധാർത്ഥ് അഭിനയ രംഗത്തേക്ക് എത്തുന്നത്. എന്നാൽ ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന കസ്തൂരിമാൻ എന്ന പരമ്പരയാണ് സിദ്ധാർത്ഥിന് കൂടുതൽ ആരാധകരെ നേടിക്കൊടുത്തത്. നിരവധി ആരാധകർ ആണ് താരത്തിന് ഇപ്പോൾ ഉള്ളത്. സ്ത്രീ ആരാധകർ ആണ് താരത്തിന് കൂടുതലും. കസ്തൂരിമാനിൽ ശ്രദ്ധേയമായ വേഷത്തിൽ ആണ് സിദ്ധർഥ് എത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സിദ്ധാർത്ഥ് പങ്കുവെച്ച ഒരു കുറിപ്പാണു സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം,

ആരാധികയെന്ന വ്യാജേന പാതിരാത്രിയും പുലർച്ചെയെന്നുമില്ലാതെ ചാറ്റ് ചെയ്തും പുലർച്ചെ രണ്ടു മണി സമയത്തു വീഡിയോ കാൾ വിളിക്കുന്നു, ആ ആദ്യ കോളിൽ പ്രത്യക്ഷപ്പെടുന്നത് തന്നെ തന്റെ നഗ്നഭാഗങ്ങൾ പ്രദർശിപ്പിച്ചു കൊണ്ട്. സ്വാഭാവികമായും നമ്മൾ അവരുടെ വഴിയിൽ ആയെന്നു തോന്നിയാൽ പിന്നീട് ഞാൻ എല്ലാരേം അറിയിക്കും നിന്റെ പെരുമാറ്റം എന്നൊക്കെ പറഞ്ഞു ഭീഷണിയും. വീഡിയോ കോളിൽ ആ സ്ത്രീ വന്നു തന്റെ സ്വകാര്യ ഭാഗങ്ങൾ കാണിച്ചു പ്രലോഭിപ്പിച്ചതും പ്രദർശിപ്പിച്ചതൊന്നും അവർ പറയില്ല .. ഇങ്ങനെയുള്ള സ്ത്രീകളുടെ പിന്നിൽ ആരൊക്കെയോ ഉണ്ടെന്നു എനിക്ക് തോന്നുന്നു .. മാന്യമായി കഴിയുന്നവരെ പ്രലോഭിപ്പിച്ചു നമ്മളെ അവരുടെ വഴിയിലാക്കിയിട്ടു പിന്നെ ഭീഷണി.

എന്റെ സുഹൃത്തിനു കഴിഞ്ഞ ദിവസം ഇങ്ങനൊരു അനുഭവം ഉണ്ടായിരുന്നു. അവനത് ഫേസ്ബുക്കിൽ ഷെയർ ചെയുകയും ചെയ്തു.. എനിക്കും ഉണ്ടായിട്ടുണ്ട് ഇത് പോലുള്ള അനുഭവം. ഇവരൊക്കെ എന്തിനാണോ എന്തോ ഇങ്ങനെ ഇറങ്ങിയേക്കുന്നെ എന്നുമാണ് സിദ്ധാർഥ് തന്റെ ഫേസ്ബുക്കിൽ കൂടി പറഞ്ഞിരിക്കുന്നത്.