വളരെ ന്യായമായ ചോദ്യങ്ങളാണ് വിനായകൻ പോലീസിനോട് ചോദിക്കുന്നത്

കഴിഞ്ഞ ദിവസമാണ് നടൻ വിനായകൻ പോലീസ് അറസ്റ്റ് ചെയ്യുന്നത്. മദ്യപിച്ചെത്തി പോലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കി എന്ന് കൃത്യ നിർവഹണം നടസപ്പെടുത്തി എന്നും പറഞ്ഞാണ് പോലീസ് വിനായകനെ അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധന കഴിന് വിനായകൻ…

കഴിഞ്ഞ ദിവസമാണ് നടൻ വിനായകൻ പോലീസ് അറസ്റ്റ് ചെയ്യുന്നത്. മദ്യപിച്ചെത്തി പോലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കി എന്ന് കൃത്യ നിർവഹണം നടസപ്പെടുത്തി എന്നും പറഞ്ഞാണ് പോലീസ് വിനായകനെ അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധന കഴിന് വിനായകൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു . എന്നാൽ വിനായകന്റെ അറസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് തന്റെ ഫ്‌ളാറ്റിലേക്ക് വിനായകൻ പോലീസിനെ വിളിച്ചു എന്നും ഫ്‌ളാറ്റിലെത്തിയ പോലീസിനെ  ചീത്ത വിളിക്കുകയും ശേഷം പോലീസ് സ്റ്റേഷനിൽ എത്തി ബഹളം ഉണ്ടാക്കി എന്നുമൊക്കെയാണ് പോലീസ് പറഞ്ഞത്. എന്നാൽ യൂണിഫോമിൽ അല്ലാതെ പോലീസ് ആണെന് പറഞ്ഞു ഫ്‌ളാറ്റിൽ വന്നവരോട് ഐ ഡി കാർഡ് കാണിക്കാൻ ആണ് താൻ ആവശ്യപ്പെട്ടത് എന്ന് വിനായകനും പറഞ്ഞു.

എന്നാൽ നിരവധി പേരാണ് വിനായകൻ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നത്. അത്തരത്തിൽ ശ്യാം സോർബ എന്ന പ്രൊഫൈലിൽ നിന്ന് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരാൾ എന്റെ അടുത്ത് വന്ന് ഞാൻ പോലീസ് ആണ് എന്ന് പറഞ്ഞത് കൊണ്ട് മാത്രം ഞാൻ അത് വിശ്വസിക്കണം എന്നുണ്ടോ എന്നാണ് ഇദ്ദേഹം ചോദിക്കുന്നത്. അത് കൊണ്ട് തന്നെ ഒരു ഇന്ത്യൻ പൗരൻ ഐ ഡി കാർഡ് ചോദിച്ചാൽ കാണിക്കുക എന്നത് പോലീസ് എന്നല്ല ഏതൊരു സർക്കാർ ഉദ്യോഗസ്ഥരുടെയും കടമ തന്നെ ആണെന്നും യുവാവ് പറയുന്നു. എന്നാൽ ഐ ഡി കാണിക്കേണ്ട ആവശ്യം ഇല്ലാ എന്നുള്ള പോലീസ് സ്ഥിരം ശൈലി പ്രയോഗങ്ങൾ സാധാരണക്കാരുടെ നേരെ എടുക്കുന്നത് മോശം തന്നെ ആണെന്നും വിനായകൻ മദ്യപിച്ചു സ്റ്റേഷനിൽ വന്നു പ്രശ്നം ഉണ്ടാക്കി എന്നുള്ള രീതിയിൽ ആണ് മാധ്യമങ്ങളിൽ വാർത്തകൾ വരുന്നത് എന്നും കുറിപ്പിൽ പറയുന്നു.

വിനായകൻ പോലീസ് സ്റ്റേഷനിൽ നിന്ന് ചോദിക്കുന്നത് വളരെ ന്യായമായ ചോദ്യങ്ങൾ ആണ് എന്നത് വീഡിയോസിൽ എല്ലാം വ്യക്തമാണെന്നും തീർത്തും മര്യാദ ഇല്ലാതെ അവിടെ പെരുമാറുന്ന പോലീസ് ഉദ്യോഗസ്ഥനെയും വിഡിയോയിൽ കാണാമെന്നും രാത്രിയിൽ ഞാൻ താമസിക്കുന്ന സ്ഥലത്ത് കയറി വന്ന് ഫോൺ ഉൾപ്പെടെ പിടിച്ചെടുക്കുന്ന ഒരാൾ, പോലീസ് ആണെന്ന് പറയുന്നു, യൂണിഫോം ഇല്ലാ, ഇനി ഉണ്ടെങ്കിൽ തന്നെ ഐ ഡി കാർഡ് ചോദിച്ചാൽ കാണിക്കാൻ തയ്യാറാകണം. ഇവിടെ തെറ്റ് പോലീസുകാരുടെ ഭാഗത്ത് തന്നെ ആണെന്നും വിനായകൻ തീർത്തും ന്യായമായ ചോദ്യങ്ങൾ ആണ് ചോദിച്ചിരിക്കുന്നത് എന്നും  പോസ്റ്റിൽ പറയുന്നു.

മാത്രവുമല്ല, ജാതി കാർഡും നിറ കാർഡും കൊണ്ട് ഇറങ്ങി എന്ന് പറയുന്ന ആളുകളോട്, സഹനടിയെ പീഡിപ്പിക്കാൻ കൊട്ടെഷൻ കൊടുത്ത നടനും, വിവാഹ വാഗ്ദാനം കൊടുത്ത് പീഡിപ്പിച്ച ടെലിവിഷൻ താരവും ഒക്കെ പോലീസ് സ്റ്റേഷനിൽ വന്ന രംഗം കണ്ടതാണോ? എന്തുമാത്രം പ്രിവിലേജ് ആണ് അവർക്ക് കിട്ടിയത് എന്ന് കണ്ടതാണോ? ഇവിടെ പ്രശ്നം നിറവും ജാതിയും ഒക്കെ തന്നെ ആണെന്നെ. പോലീസിന് ആരുടേം അവകാശങ്ങൾ എഴുതി കൊടുത്തിട്ടില്ല. ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാൻ അവർ ബാധ്യസ്ഥർ ആണ്. വിനായകന് ഒപ്പം തന്നെ ആണ് എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി പേരാണ് ഈ പോസ്റ്റിന് വിനായകൻ പിന്തുണച്ച് കൊണ്ട് കമെന്റുകൾ പങ്കുവെച്ചിരിക്കുന്നത്.