21 വർഷത്തെ തന്റെ സിനിമ ജീവിതത്തിലെ ‘ മികച്ച സംവിധായകൻ പ്രശാന്ത് നീൽ’; സംവിധായകനെക്കുറിച്ച് പ്രഭാസ് പറയുന്നതിങ്ങനെ

തെലുങ്കുഭാഷയിൽ മാത്രമല്ല രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ച ഒരു സൂപ്പര്‍ താരമാണ് പ്രഭാസ്. ഹിറ്റ്‍മേക്കര്‍ എസ് എസ് രാജമൗലിയുടെ ചിത്രം ബാഹുബലിയില്‍ നായകനായി പ്രഭാസ് രാജ്യമാകെ ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. ഇന്ത്യൻ ബോക്സ് ഓഫീസില്‍ കാത്തിരിപ്പുണര്‍ത്തുന്ന ചിത്രങ്ങളില്‍ പ്രഭാസ്…

തെലുങ്കുഭാഷയിൽ മാത്രമല്ല രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ച ഒരു സൂപ്പര്‍ താരമാണ് പ്രഭാസ്. ഹിറ്റ്‍മേക്കര്‍ എസ് എസ് രാജമൗലിയുടെ ചിത്രം ബാഹുബലിയില്‍ നായകനായി പ്രഭാസ് രാജ്യമാകെ ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. ഇന്ത്യൻ ബോക്സ് ഓഫീസില്‍ കാത്തിരിപ്പുണര്‍ത്തുന്ന ചിത്രങ്ങളില്‍ പ്രഭാസ് നായകനായവ എന്നും മുൻനിരയിലുണ്ടാകാറുണ്ട്. പ്രഭാസിന്റെ 21 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രശാന്ത് നീലാണ് മികച്ച സംവിധായകൻ എന്ന വാക്കുകളാണ് ആരാധകര്‍ ചര്‍ച്ചായാക്കുന്നത്. തന്റെ കരിയറിലെ തന്നെ മികച്ച ഹിറ്റ് സമ്മാനിച്ച രാജമൗലിയെ താരം മറന്നോ എന്ന വിമർശനങ്ങളും ഉയരുന്നുന്ദ്. എന്തായാലും സംവിധായകനെന്ന നിലയില്‍ പ്രശാന്ത് നീലിന് , പ്രഭാസ്  മുഴുവൻ മാര്‍ക്കും നല്‍കുമ്പോള്‍ സലാറിനായി കാത്തിരിക്കുന്നവര്‍ ഒന്നുകൂടി  ആവേശത്തിലാകുകയാണ്. കെജിഎഫ് എന്ന ഹിറ്റിന്റെ സംവിധായകൻ പ്രശാന്ത് നീലിനൊപ്പം ബാഹുബലി നായകൻ പ്രഭാസും എത്തുമ്പോള്‍ സലാര്‍ റെക്കോര്‍ഡുകള്‍ പലതും തിരുത്തുമെന്നാണ് പ്രതീക്ഷ.

കെജിഎഫുമായി സലാറിന് ബന്ധമില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീല്‍ നേരത്തെ  വ്യക്തമാക്കിയിരുന്നു. സംവിധായകൻ പ്രശാന്ത് നീലിന്റെ കന്നഡ ചിത്രമായ ഉഗ്രത്തിന്റെ റീമേക്കാണ് സലാര്‍ എന്ന് നേരത്തെ വാര്‍ത്തകള്‍  പ്രചരിച്ചിരുന്നുവെങ്കിലും  തീര്‍ത്തും അടിസ്‍ഥാനരഹിതമാണ് എന്ന് നിര്‍മാതാവ് വിജയ് കിരങ്‍ന്ദുര്‍ പ്രതികരിക്കുകയും ചെയ്തു . എന്തായാലും ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു ചരിത്രം കുറിക്കപ്പെടും എന്ന പ്രതീക്ഷയിലാണ് ‘സലാര്‍’ ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും കാണിക്കുന്നത് പ്രഭാസിനൊപ്പം തന്നെ കട്ടയ്ക്ക് നില്‍ക്കുന്ന പൃഥ്വിരാജിനെയാണ്. വരദരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രിത്വിരാജിന്റെ  ലുക്കും ഏറെ വൈറലായിരുന്നു. സിനിമ രണ്ട് സുഹൃത്തുക്കളുടെ സൗഹൃദത്തിന്റെ കഥയാണ് എന്നായിരുന്നു സംവിധായകന്‍ പ്രശാന്ത് നീല്‍ പറഞ്ഞിരുന്നത്. ചിത്രത്തിലെ ഗാനവും യൂട്യൂബില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ് ഇപ്പോള്‍. രാജയുടെയും ദേവയുടെയും സൗഹൃദം പറയുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.  പ്രഭാസിനൊപ്പം പൃഥ്വിരാജിനും സലാറില്‍ നിര്‍ണായക കഥാപാത്രമാണ് എന്നത് മലയാളി ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തുന്ന ഒരു ചിത്രമാകാന്‍ സലാറിന് സാധിക്കും എന്നാണ് ആരാധകരുടെ വിശ്വാസം.

ഡിസംബര്‍ 22ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. മോഹന്‍ലാല്‍ ചിത്രം ‘നേര്’, ഷാരൂഖ് ഖാന്‍ ചിത്രം ‘ഡങ്കി’, ഹോളിവുഡ് ചിത്രം ‘അക്വാമാന്‍:ആന്‍ഡ് ദ ലോസ് കിംഗ്ഡം’ എന്നിവയ്‌ക്കൊപ്പം ക്ലാഷ് റിലീസ് ആയാണ് സലാര്‍ എത്തുന്നത്. നേരും ഡങ്കിയും ഡിസംബര്‍ 21ന് ആണ് തിയേറ്ററില്‍ എത്തുന്നത്. ആദ്യ ഭാഗമായ ‘സലാര്‍: പാര്‍ട്ട് വണ്‍: സീസ് ഫയറി’ല്‍ പകുതി കഥയാണ് പറയുന്നത്. ഹൊംബാലെ ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കേരളത്തില്‍ സലാര്‍ വിതരണം ചെയ്യുക ചിത്രത്തില്‍ വര്‍ദ്ധരാജ് മാന്നാര്‍ ആയി എത്തുന്ന നടൻ പൃഥ്വിരാജിന്റെ പ്രൊഡക്ഷൻസാണ് എന്ന് നേരത്തെ പ്രഖ്യാപിച്ചതും ആരാധകര്‍ ഏറ്റെടുത്ത ഒരു റിപ്പോര്‍ട്ടായിരുന്നു. ഒ.ടി.ടി റൈറ്റ്‌സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. . ഒടിടി റൈറ്റ്‍സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. ഒടിടി റൈറ്റ്‍സ് നൈറ്റ്ഫ്ലിക്സാണ് നേടിയിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ഒരു പ്രഭാസ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സിന് ലഭിച്ചതില്‍ വെച്ച് ഉയര്‍ന്ന തുകയാണ് സലാറിന്റേത് എന്നത് ഒരു റെക്കോര്‍ഡുമാണ്.